മദ്യപിച്ച് വാഹമോടിക്കുന്നവരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ദ്ധനവ്

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്ന ആളുകളുടെ എണ്ണം 18 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 4,450 പേരെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ വ്യക്തമാക്കി. സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ പിടിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ 8% വര്‍ദ്ധനവുണ്ടായി, അമിത വേഗതയുടെ പേരില്‍ പിഴ ഒടുക്കിയവരുടെ എണ്ണത്തില്‍ 25 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.

വര്‍ധിച്ചു വരുന്ന ഗതാഗത ലംഘന കേസുകള്‍ ആശങ്ക ഉണര്‍ത്തുന്നതാണെന്ന് ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് പറഞ്ഞു. പെനാല്‍റ്റികള്‍ എത്ര കിട്ടിയാലും മദ്യപിച്ച് വാഹനം ഓടിക്കുന്ന പ്രവണതയില്‍ നിന്നും ആള്‍ക്കാര്‍ പിന്മാറാത്ത സാഹചര്യത്തില്‍ ഓട്ടോമാറ്റിക് ഡ്രൈവിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും 150ല്‍ പരം ഡ്രൈവര്‍മാരാണ് മദ്യപിച്ച് വാഹനമോടിച്ചതിനു പിടിയിലാവുന്നത്. വാഹനാപകടങ്ങളില്‍ 38 ശതമാനവും മദ്യപിച്ച് വാഹനമോടിക്കുന്നത് കൊണ്ടാണെന്ന് കണക്കുകള്‍ പറയുന്നു.

ചെക്ക് പോയിന്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും പരോശോധന ശക്തമാക്കാനും റോഡ് സുരക്ഷാ വകുപ്പ് രംഗത്തുണ്ട്. ഓവര്‍ സ്പീഡില്‍ സഞ്ചരിക്കുന്ന ഡ്രൈവര്‍മാരുടെയും യാത്രക്കിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരുടെയും പെനാല്‍റ്റി പോയിന്റ് ഉയര്‍ത്താനും ആലോചിക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: