കാലാവസ്ഥ പ്രക്ഷുബ്ധം: ഇടിയോടുകൂടിയ ശക്തമായ മഴ; യെല്ലോ വാണിങ് നിലവില്‍ വന്നു.

ശക്തമായ മഴയെത്തുടര്‍ന്ന് രാജ്യത്തെ കൗണ്ടികളില്‍ എല്ലായിടത്തും യെല്ലോ വാണിങ് നിലവില്‍ വന്നു. പടിഞ്ഞാറന്‍-കിഴക്കന്‍ മേഖലകളെ മഴ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും മെറ്റ് ഏറാന്‍ പുറത്തു വിട്ടു. ചിലയിടങ്ങളില്‍ പ്രളയ സാധ്യതയും തള്ളിക്കളയാനാവില്ല. മഴക്കൊപ്പം ശക്തമായ ഇടിമിന്നലിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും കാലാവസ്ഥ കേന്ദ്രത്തില്‍ നിന്നും അറിയിപ്പുണ്ട്.

വടക്കന്‍ ഭാഗത്ത് നിന്നും മഴ മണ്‍സ്റ്റര്‍, സൗത്ത് ലിന്‍സ്റ്റര്‍, കൊണാട്ട് എന്നിവിടങ്ങളിലേക്ക് വഴിമാറുന്നതോടെ മഴയുടെ ശക്തി വീണ്ടും വര്‍ദ്ധിക്കുമെന്നാണ് മെറ്റ് എറാനില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. അയര്‍ലണ്ടിനൊപ്പം മഴ തെക്കന്‍ ഇംഗ്ലണ്ടിനെയും ബാധിക്കും. തീരപ്രദേശങ്ങളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നിലവില്‍ വന്നിരിക്കുകയാണ്. തെക്കന്‍ കാറ്റ് രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതോടെ തീരപ്രദേശങ്ങളില്‍ തിരയിളക്കം കൂടുതലാകും.

ബീച്ചുകളിലേക്കുള്ള യാത്ര ഇന്നും, നാളെയും കഴിവതും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. റോഡുകളില്‍ ചെളിയും മറ്റും അടിഞ്ഞുകൂടി കൂടുതല്‍ വഴുവഴുപ്പുള്ള പ്രതലം രൂപപ്പെടുന്നതിനാല്‍ വാഹനമോടിക്കുന്നവരും മുന്‍കരുതലുകളെടുത്ത് അപകടം പരമാവധി ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: