ജനുവരി മുതല്‍ മിനിമം വേതന നിരക്ക് മണിക്കൂറില്‍ 9 .55 യൂറോ; വര്‍ധനവിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ലിയോ വരേദ്കര്‍

ഡബ്ലിന്‍: കുറഞ്ഞ വേതന നിരക്ക് 3 സെന്റ് കൂട്ടി മണിക്കൂറില്‍ 9 .55 യൂറോ ആക്കി നിജപ്പെടുത്തി. 9 .25 യൂറോ ആയിരുന്ന കുറഞ്ഞ നിരക്ക് ഉയര്‍ത്തിയത് ആശ്വാസകരമാണെന്നു പ്രധാനമന്ത്രി ലിയോ വരേദ്കര്‍. രാജ്യം സാമ്പത്തികമായി മുന്നേറ്റം കുറിക്കുമ്പോള്‍ അത് എല്ലാവര്‍ക്കുമായി വിതരണം ചെയ്യപ്പെടാന്‍ വേതന നിരക്ക് ഉയര്‍ത്തേണ്ടത് ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ വേതന നിരക്ക് ഇനിമുതല്‍ 9 .55 യൂറോ ആയിരിക്കും. ശമ്പള കമ്മീഷന്‍ പുറത്തു വിട്ട വാര്‍ത്തയില്‍ വേതന നിരക്ക് ഉയര്‍ത്തിയതായി പ്രഖ്യാപിക്കുകയായിരുന്നു.

2011 -നു ശേഷം നാലാം തവണയാണ് മിനിമം വേതന നിരക്ക് ഉയര്‍ത്തുന്നതെങ്കിലും വേതന നിരക്ക് 10 .50 യൂറോ ആക്കി ഉയര്‍ത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ നിന്നും അകലെയാണ് ഇപ്പോള്‍ നിലവില്‍ വന്ന നിരക്ക്. പുതിയ നിരക്ക് വരുന്നതിലൂടെ മുഴുവന്‍ സമയ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആഴ്ചയില്‍ 12 യൂറോ അധികമായി ലഭിക്കും. ശമ്പള കമ്മീഷന്റെ നിരക്ക് ഉയര്‍ത്തിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി തൊഴില്‍ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഫ്രാന്‍സിസ് ഫിറ്റസ് ജെറാള്‍ഡ് അറിയിച്ചു.

മിനിമം വേതന നിരക്ക് 10 .50 യൂറോ ആക്കി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നടപടികളുടെ മുന്നോടിയാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിരക്ക് എന്നും മന്ത്രി വ്യക്തമാക്കി. അടുത്ത വര്‍ഷം വേതന നിരക്ക് വീണ്ടും ഉയര്‍ത്താനുള്ള സാധ്യതയും മന്ത്രി തള്ളിക്കളഞ്ഞില്ല. ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നതായി ഫിയാന ഫോള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വവും പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: