വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യം ലഭ്യമാകാതെ വരുന്നു; വാടക വീടുകള്‍ കിട്ടാനില്ല

രാജ്യത്ത് നേരിടുന്ന ഹൗസിങ് പ്രതിസന്ധി വിദ്യാര്‍ത്ഥികളേയും വലയ്ക്കുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വീടു വാടകയ്ക്ക് ലഭിക്കുന്നതില്‍ നേരിടുന്ന പ്രതിസന്ധി നാള്‍ക്കു തോറും വര്‍ധിക്കുന്ന അവസ്ഥയാണിപ്പോള്‍. വാടക വീടുകളുടെ ദൗര്‍ലഭ്യവും വീട്ടുടമസ്ഥര്‍ 12 മാസത്തെ ലീസ് ആവശ്യപ്പെടുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

വന്‍ സിറ്റികളിലും ടൗണുകളിലും ഹൗസിങ് പ്രതിസന്ധി തുടരുകയാണ്. യൂണിവേഴ്സിറ്റികളും മറ്റു കോളേജുകളും സ്ഥിതി ചെയ്യുന്ന മേഖലകളില്‍ പ്രത്യേകിച്ചും ഈ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പഠിക്കാനെത്തുന്ന കുട്ടികളെ വീട്ടുടമസ്ഥര്‍ പിഴിയുന്ന അവസ്ഥയാണ് നേരിടേണ്ടി വരുന്നത്. വാടകയിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കേണ്ടി വരുന്ന തുക ഒരു വര്‍ഷം കൊണ്ട് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഡബ്ലിന്‍, ഗാല്‍വേ, മേമൂത്ത് എന്നിവിടങ്ങളിലാണ് വാടകയിനത്തില്‍ വന്‍ വര്‍ധന നേരിട്ടിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള ഇടം നേരത്തെ തന്നെ ബുക്ക് ചെയ്യാനാണ് അധികൃതരും നിര്‍ദേശിക്കുന്നത്. താമസസ്ഥലം നേരത്തെ കണ്ടെത്തിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് അത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ശരാശരി 1000 യൂറോ ഒരു മാസത്തെ വാടകയിനത്തില്‍ ഡബ്ലിനിലും മറ്റും ചെലവാക്കേണ്ട ഗതികേടും ചിലപ്പോള്‍ വന്നുചേരുന്നുമുണ്ട്. ഡബ്ലിനു സമീപത്ത് ഡോര്‍സെറ്റ് പോയിന്റില്‍ ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്ക് 9635 യൂറോ മുതല്‍ 12,259 യൂറോ വരെയാണ് താമസച്ചെലവിലാണ് നല്‍കേണ്ടി വരുന്നത്. ഇത് സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. അയര്‍ലണ്ടിലേക്ക് വിദേശി വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ വീടു വാടകയ്ക്ക് ലഭിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായി തീരുകയും ചെയ്തിരിക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: