ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഡബ്ലിനില്‍ ആഗസ്റ്റ് 6ന്

ബള്‍ഗേറിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഈ വര്‍ഷത്തെ അഡ്മിഷന്‍ അവസാനിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം. ആഗസ്റ്റ് 6ന് ഡബ്ലിനില്‍ പ്രവേശന പരീക്ഷ

ബള്‍ഗേറിയയിലെ പ്രമുഖ മെഡിക്കല്‍ യുണിവേഴ്‌സിറ്റികളിലേക്ക് ഈ അദ്ധ്യയന വര്‍ഷത്തെ അഡ്മിഷന്‍ ഏതാനും ആഴ്ചകള്‍ കൊണ്ട് അവസാനിക്കുകയാണ്. വര്‍ണ്ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഡബ്ലിനില്‍ വെച്ചു നടക്കുക. പ്രവേശന പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റിരിയല്‍സ് കുട്ടികള്‍ക്ക് അയച്ചു കഴിഞ്ഞു. 3 ദിവസത്തെ പഠനം കൊണ്ട് 100 ശതമാനം മാര്‍ക്ക് വാങ്ങാവുന്ന തരത്തിലാണ് അവ തയ്യാറാക്കിയിരിക്കുന്നത്.

കിഴക്കേ യൂറോപ്പിലെ തന്നെ പ്രശസ്തമായതും അടുത്ത കാലത്ത് ബിബിസി മികവുറ്റ യുണിവേഴ്‌സിറ്റിയെന്ന് റിപ്പോര്‍ട്ട് ചെയ്തതുമായ വര്‍ണ്ണാ മെഡിക്കല്‍ യുണിവേഴ്‌സിറ്റിയിലേക്കാണ് ഈ വര്‍ഷവും വന്‍തിരക്ക്. ബള്‍ഗേറിയയിലെ മറ്റ് യുണിവേഴ്‌സിറ്റികളിലേക്കുള്ള അഡ്മിഷന്‍ പുരോഗമിച്ചുവരുന്നതായി വിസ്റ്റാമെഡ് ഡയറക്ടര്‍ ഡോ. ജോഷി ജോസ് അറിയിച്ചു.ഒരു പക്ഷെ ഇന്ത്യക്ക് പുറത്ത് ലോകത്ത് ഏറ്റവുമധികം മലയാളികള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി കാമ്പസ് ബള്‍ഗേറിയയിലെ വര്‍ണ്ണ മെഡിക്കല്‍ യുണിവേഴ്‌സിറ്റിയാകും. മറ്റു യുണിവേഴ്‌സിറ്റികളെ അപേക്ഷിച്ച് 10 മിനിറ്റ് നടപ്പ് ദൂരത്തില്‍ എല്ലാവര്‍ക്കും താമസ സൗകര്യം കിട്ടുക ഈ യൂണിവേഴ്‌സിറ്റിയുടെ മാത്രം പ്രത്യേകതയാണ്. എയര്‍പോര്‍ട്ടില്‍ നിന്ന് 15 മിനിറ്റ് മാത്രം ദൂരം, സുരക്ഷിതവും മനോഹരവുമായ ടൂറിസ്റ്റ് നഗരത്തില്‍ പഠിക്കുക എന്നതും കുട്ടികളെയും മാതാപിതാക്കളെയും ഒരുപോലെ സന്തോഷവാന്മാര്‍ ആക്കുന്നു. ബള്‍ഗേറിയിലെ മറ്റു മെഡിക്കല്‍ യുണിവേഴ്‌സിറ്റികളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാമെന്ന് വിസ്റ്റാമെഡ് ഡയറക്ടര്‍ പ്രത്രക്കുറിപ്പിലൂടെ അറിയിച്ചു.

യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ പ്രക്രിയ വിസ്റ്റാമെഡ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നതു മുതല്‍ ആരംഭിക്കുന്നു. അഡ്മിഷന്‍ താമസ സൗകര്യം, ബാങ്ക് അകൗണ്ട്, ബള്‍ഗേറിയന്‍ 10 എന്നീ കാര്യങ്ങള്‍ വിസ്റ്റാ മെഡ് ആണ് അറേഞ്ച് ചെയ്യുന്നത്. വര്‍ണ്ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ ഉടന്‍ തന്നെ വിസ്റ്റാ മെഡുമായി ബന്ധപെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്

www.vistamed.o.uk
Email: info@vistamed.co.uk
Tel : 00442082529797; 00447404086914(m)
353872930719 Baby Parepadan(Whatsapp)

Share this news

Leave a Reply

%d bloggers like this: