അയര്‍ലണ്ടില്‍ ഒക്ടോബര്‍ മാസം മുതല്‍ വൈദ്യുതി ബില്ലുകളില്‍ വര്‍ധനവ്

അടുത്ത ഒക്ടോബര്‍ മുതല്‍ വൈദ്യുതി ബില്ല് കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് തീരുമാനം എനര്‍ജി റെഗുലേഷന്‍ കമ്മീഷന്‍ സ്വീകരിച്ചു കഴിഞ്ഞതായി സെന്റ് വിന്‍സെന്റ് ഡി പോള്‍ ഗ്രൂപ്പ് വ്യക്തമാക്കി. പബ്ലിക് സര്‍വീസ് ഒബ്ലിഗേഷന്‍ ലെവി എന്നറിയപ്പെടുന്ന ഇലക്ട്രിസിറ്റി കരം എല്ലാ വീട്ടുകാരും നല്‍കേണ്ടി വരും. പുനരുത്പാദന മാധ്യമങ്ങളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ ചെലവ് വര്‍ധിക്കുന്നതിനാല്‍ സബ്സിഡികള്‍ വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിസിറ്റി ബില്‍ കൂടുതല്‍ നല്‍കേണ്ടി വരുന്നത്.

വൈദ്യുത ബില്ലില്‍ 30 ശതമാനം വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്ന് എസ്.വി.ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്. യൂണിയന്‍ രാജ്യങ്ങളില്‍ വെച്ച് വൈദ്യുതി ബില്‍ ഏറ്റവും കൂടുതല്‍ നല്‌കേണ്ടിവരുന്ന മൂന്നാമത്തെ രാജ്യമാണ് അയര്‍ലന്‍ഡ്. വാര്‍ഷിക ബില്ലില്‍ 80 യൂറോയില്‍ നിന്ന് 105 യൂറോ വരെ അധികമായി ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുമെന്ന് വിലയിരുത്തപ്പെടുന്നു.

ഇതോടെ രാജ്യത്തെ സാധാരണക്കാര്‍ക്ക് വൈദ്യുതി ഉപഭോഗം വന്‍ ബാധ്യതയായി മാറുകയും ചെയ്യും. കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കുന്ന വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. രാജ്യം പ്രകൃതിസൗഹൃദമാകുമ്പോള്‍ വൈദ്യുതിയുടെ ആവശ്യകത ഉയരുകയും അതിനനുപാതികമായി വൈദ്യുതിക്ക് വന്‍ തുക നല്‍കേണ്ടിയും വരുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ശരാശരി വരുമാനക്കാര്‍ക്ക് കൂടി വൈദ്യുതി ലഭ്യമാക്കാന്‍. കുറഞ്ഞ നിരക്കില്‍ വരുമാനമുള്ളവര്‍ക്ക് വൈദ്യുതി ബില്ലിലും കുറവ് വരുത്തണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്.

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: