ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം സ്വിറ്റ്സര്‍ലണ്ടില്‍ തുറന്നു

ലോകത്തിലെ ഏറ്റവും നീളമുള്ള കാല്‍നടയാത്രയ്ക്കുള്ള പാലം സ്വിറ്റ്സര്‍ലന്‍ഡിലെ സെര്‍മാറ്റില്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നു. ‘യൂറോപ്പ് ബ്രിഡ്ജ്’ എന്ന് പേരിട്ട ഈ തൂക്കുപാലത്തിന്റെ നീളം 494 മീറ്ററാണ്. സ്ഥിതി ചെയ്യുന്നത് 85 മീറ്റര്‍ ഉയരത്തിലും. തെക്കന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ മലയോരഗ്രാമമായ സെര്‍മാറ്റ്, ഗ്രേഷെന്‍ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം.

പാലം നിര്‍മിക്കാന്‍ എട്ടു ടണ്ണിലേറെ ഇരുമ്പ് കേബിള്‍ ഉപയോഗിച്ചിരിക്കുന്നു. പാലത്തിന്റെ അമിതമായ ചാഞ്ചാട്ടം തടയാന്‍ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു എന്നതും യൂറോപ്പ് ബ്രിഡ്ജിന്റെ പ്രത്യേകതയാണ്. ഓസ്ട്രിയയിലെ 405 മീറ്റര്‍ നീളമുള്ള പാലത്തിന്റെ റിക്കാഡാണ് യൂറോപ്പ് ബ്രിഡ്ജ് തകര്‍ത്തത്. ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയിരിക്കുന്ന ഈ പാലത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: