എഫ്ബിഐ ഡയറക്ടറായി ക്രിസ്റ്റഫര്‍ റേയെ നിയമിച്ച നടപടിയ്ക്ക് യുഎസ് സെനറ്റിന്റെ അംഗീകാരം

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി എഫ്ബിഐയുടെ പുതിയ ഡയറക്ടറായി ക്രിസ്റ്റഫര്‍ റേയെ നിയമിച്ച നടപടിയ്ക്ക് യുഎസ് സെനറ്റിന്റെ അംഗീകാരം. അഞ്ചിനെതിരെ തൊണ്ണൂറ്റിയഞ്ച് വോട്ടുകള്‍ക്കാണ് റേയുടെ നിയമനത്തെ സെനറ്റ് അംഗീകരിച്ചത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുകളെകുറിച്ചുള്ള അന്വേഷണത്തിനിടെ ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ജയിംസ് കോമിയ്ക്ക് പകരമായാണ് റേയുടെ നിയമനം. മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറാണ് 50 കാരനായ ക്രിസ്റ്റഫര്‍ റേ.

സെനറ്റിന്റെ അംഗീകാരത്തിന് പിന്നാലെ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിന് മുന്നില്‍ ക്രിസ്റ്റഫര്‍ രേ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന, നിയമം, നീതി എന്നിവയില്‍ അധിഷ്ഠിതമായിട്ടായിരിക്കും എഫ്ബിഐയുടെ പ്രവര്‍ത്തനമെന്നും, ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുകളും അനുവദിക്കില്ലെന്നും ചുമതലയേറ്റശേഷം ക്രിസ്റ്റഫര്‍ റേ പറഞ്ഞു.

മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ ഭരണകാലത്ത് നീതിന്യായ വകുപ്പില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്ന റേ പണം തിരിമറിക്കേസില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: