പ്രവാസി വോട്ട്: ബില്ലിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനാണു അംഗീകാരം ലഭിക്കുന്നത്. പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ അംഗീകാരമാവുന്നത്. പ്രവാസികള്‍ക്ക് അവര്‍ വോട്ടര്‍പട്ടികയിലുള്ള മണ്ഡലത്തില്‍ നേരിട്ട് വോട്ട് ചെയ്യാനാവുന്നില്ലെങ്കില്‍ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടുചെയ്യാനുള്ള അവസരം നല്‍കുന്നതാണ് നിര്‍ദിഷ്ട ഭേദഗതി.

പുതിയ ബില്ല് വരുന്നതോടെ പ്രവാസികള്‍ക്കു നേരിട്ടു വോട്ടു ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പകരം പ്രതിനിധിയെ ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്താന്‍ സാധിക്കും. ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ചുമതലയുള്ളയാളും അതേ മണ്ഡലത്തില്‍ വോട്ടുള്ളയാളായിരിക്കണം. പകരം ആളെ നിയോഗിക്കുന്നതിനായി തെരഞ്ഞെടുപ്പിനു ആറു മാസം മുന്‍പ് റിട്ടേണിംഗ് ഓഫീസര്‍ക്കു അപേക്ഷ നല്‍കണം.

വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കിലും ശരാശരി പതിനായിരം മുതല്‍ പന്ത്രണ്ടായിരംവരെ പ്രവാസികള്‍മാത്രമേ ഇപ്പോള്‍ വോട്ടുചെയ്യാന്‍ നാട്ടിലെത്തുന്നുള്ളൂവെന്നാണ് കണക്ക്. നാട്ടിലെത്താന്‍വേണ്ട ഭാരിച്ച ചെലവാണ് വോട്ടിങ്ങിനെത്തുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഇതിന് മാറ്റമുണ്ടാകും.

പ്രോക്സി വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുന്നയാളും അതേ മണ്ഡലത്തില്‍ വോട്ടുള്ളയാളായിരിക്കണം. മുക്ത്യാറിനെ ചുമതലപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുപ്പിന് ആറുമാസംമുമ്പ് റിട്ടേണിങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഒരുപ്രാവശ്യം നിയമിക്കുന്ന മുക്ത്യാര്‍ക്ക് തുടര്‍ന്നുള്ള തിരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്താം.

 

 
എ എം

Share this news

Leave a Reply

%d bloggers like this: