ഡിക്‌സന്റെ മരണം; ഹൃദയാഘാതം ഉണ്ടായതാകാമെന്ന് പ്രഥമിക നിഗമനം; അവസാനമായി ഭാര്യയെ വിളിച്ചത് ജൂലൈ 31 ന് രാത്രി9.30 ന്

ഷാര്‍ജയിലെ അല്‍ഖുലായ മേഖലയിലെ ഒരു പാര്‍ക്കിംഗ് ഏരിയയില്‍ നിറുത്തിയിട്ടിരുന്ന കാറില്‍ നിന്നുമാണ് ഡിക്‌സണെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ ഡിക്സണ്‍(35)ന്റെ മൃതദേഹം ബുധനാഴ്ച രാത്രിയാണ് കണ്ടെത്തിയത്. അയര്‍ലന്റിലുള്ള കുടുംബത്തെ സന്ദര്‍ശിച്ച ശേഷം ഷാര്‍ജയിലെ തന്റെ ജോലി രാജി വയ്ക്കുന്നതിനാണ് ഇയാള്‍ ജൂലായ് 30ന് യു.എ.ഇയിലെത്തിയത്. എന്നാല്‍ പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതം ഉണ്ടായതാകാം മരണകാരണമെന്നാണ് പ്രഥമിക നിഗമനം. താന്‍ മരുന്നുകളെ ആശ്രയിച്ചിരുന്നതായും ബന്ധുക്കള്‍ സൂചിപ്പിച്ചു.

ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണിലെ ഒരു കമ്പനിയില്‍ 9 വര്‍ഷമായി ജോലി നോക്കുകയായിരുന്നു ഡിക്സന്റെ ഭാര്യയ്ക്ക് അടുത്തിടെ അയര്‍ലന്റില്‍ ജോലി കിട്ടിയിരുന്നു. തുടര്‍ന്ന് അയര്‍ലാന്റിലേക്ക് താമസം മാറുന്നതിന്റെ ഭാഗമായാണ് ഡിക്സണ്‍ ഷാര്‍ജയിലെ ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഇയാളുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ അയര്‍ലാന്റില്‍ നിന്നും തിരിച്ചെത്തിയ ഇയാളെ കാണാനില്ലെന്ന് കാട്ടി ഷാര്‍ജയിലെ ബന്ധുക്കള്‍ അല്‍ വാസിത് പൊലീസ് സ്റ്റേഷനില്‍ ആഗസ്ത് ഒന്നിന് പരാതി നല്‍കിയിരുന്നു.

ജൂലൈ 31 ന് രാത്രി9.30 ന് ഡിക്സണ്‍ തന്റെ ഭാര്യയെ വിളിച്ചിരുന്നു. അടുത്ത ദിവസം രാവിലെ 10 മണിവരെയും തന്നെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ഭാര്യ ബന്ധുക്കളോട് അറിയിച്ചു. 10 മണി വരെ ഫോണ്‍ റിങ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്തു, വീട്ടില്‍ ചെന്ന് നോക്കിയെങ്കിലും പൂട്ടിയിട്ടുണ്ടായിരുന്നു. ഇതിനു ശേഷമാണ് പോലീസെത്തി വാതില്‍ തുറന്നത്. ഇവിടെ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല.

 

 

എ എം

Share this news

Leave a Reply

%d bloggers like this: