സ്റ്റെര്‍ലിങ് പൗണ്ടിനെതിരെ യൂറോയ്ക്ക് ശക്തമായ മുന്നേറ്റം

ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനത്തെ തുടര്‍ന്ന് സ്റ്റെര്‍ലിങ് പൗണ്ടിന്റെ വിനിമയ നിരക്ക് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. യു.കെയിലെ പണനിരക്ക് വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് സാമ്പത്തിക ശുദ്ധീകരണം ലക്ഷ്യം വെച്ച് വരും കാലത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് പലിശ നിരക്കില്‍ കുറവ് വരുത്തിയതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. ഈ സാഹചര്യം യൂറോയുടെ നില മെച്ചപ്പെടാന്‍ കാരണമായി. ഇതിലൂടെ 0.8 ശതമാനം വര്‍ദ്ധനവ് പൗണ്ടിനെതിരെ യുറോക്ക് കണക്കാക്കപെട്ടു.

0.8925 മൂല്യത്തില്‍ നില നിന്ന യൂറോ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് 0 .9034 എന്ന വിനിമയ നിരക്കിലെത്തിച്ചേര്‍ന്നിരിക്കുകയാണ്. യൂറോയുടെ ഓഹരി ഇടപാടും ഇതോടെ ഉയര്‍ന്ന സൂചികയിലെത്തി. 2016 നു ശേഷം പൗണ്ടിന് സംഭവിച്ച മൂല്യ തകര്‍ച്ചയാണിത്. ബ്രക്സിറ്റ് നയരൂപീകരണത്തെ തുടര്‍ന്ന് പൗണ്ട് തകര്‍ച്ചയിലെത്തുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തില്‍ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയ പൗണ്ട് മൂല്യം തകരാത്ത നിലയില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ പണപ്പെരുപ്പം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മോണിറ്ററി പോളിസികളില്‍ മാറ്റം വരുത്തി ഇപ്പോഴുണ്ടായ മൂല്യക്കുറവ് പൂര്‍വാധികം ശക്തിയോടെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് യു.കെ.

കോര്‍പ്പറേഷന്‍ നികുതി വര്‍ദ്ധിപ്പിച്ചതിനാലും മറ്റ് യൂണിയനില്‍ നിന്നും വ്യത്യസ്തമായ നിയമ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതിനാലും യു.കെ യില്‍ നിന്നും 40 ശതമാനത്തോളം വിദേശ കമ്പനികള്‍ വിടവാങ്ങാനൊരുങ്ങുകയാണ്. ഇതിനെയെല്ലാം പ്രതിരോധിക്കാനുള്ള സാമ്പത്തിക നിയമങ്ങള്‍ അടുത്ത വര്‍ഷങ്ങളില്‍ യു.കെ പ്രവര്‍ത്തികമാക്കുമെന്നാണ് ഇവിടെ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: