ടേക്ക് ഓഫ് ചെയ്യാനൊരുങ്ങവേ അഗ്‌നിഗോളം കണക്കെ കത്തിയെരിയുന്ന വിമാന ദൃശ്യങ്ങള്‍ വൈറലാകുന്നു

അഗ്നിഗോളം കണക്കെ കത്തിയെരിഞ്ഞു കൊണ്ടിരിക്കെപറന്നുയരാന്‍ ശ്രമിക്കുന്ന വിമാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ചിക്കാഗോയിലെ ഒഹെര്‍ വിമാനത്താവളത്തില്‍ നിന്നുളളതാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍.

എയര്‍പ്പോട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ അലക്ഷ്യമായി, അമിത വേഗതയില്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം റണ്‍വേയിലേക്ക് പാഞ്ഞടുക്കുകയും ടേക്ക് ഓഫ് ചെയ്യാന്‍ ഒരുങ്ങവെ വിമാനം ഒരു വശത്തേക്ക് ചെരിയുകയും ചെയ്യുന്നു. തല്‍ഫലമായി വിമാനത്തിന്റെ വലതു ചിറക് തറയില്‍ ഉരസുന്നു. ഉരസലിനിടെ ചെറിയ തോതില്‍ ഇന്ധനം പുറത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങിയതോടെ വിമാനത്തില്‍ നിന്ന് പുക ഉയരുകയും തീ പിടിക്കുകയും ചെയ്യുന്നു.ആ ആ സമയം വിമാനത്തില്‍ 161 യാത്രക്കാര്‍ ഉണ്ടായിരുന്നു.

ഉടന്‍ തന്നെ അഗ്നിശമന വിഭാഗം തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. വലിയ തോതില്‍ തീ ആളിപടരുന്നതിനിടെ യാത്രക്കാരെ വാഹനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ സാധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത് കഴിഞ്ഞ ആഴ്ച്ച അമേരിക്കയിലെ ഒരു സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്തതോടെയാണ്.

https://youtu.be/SYlYYmt_Mwo

 

ഡികെ

Share this news

Leave a Reply

%d bloggers like this: