ട്രംമ്പിന്റെ പുതിയ ഇമിഗ്രേഷന്‍ പ്ലാനുകള്‍ ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യും

അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നിയമത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് പിന്തുണ പ്രഖ്യാപിച്ചു. മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും ഇനി ഇതര രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള വൈദഗ്ധ്യമായിരിക്കും പ്രധാനമായും പരിഗണിക്കുക. ഈ യോഗ്യതകളുള്ളവര്‍ക്ക് മാത്രമേ ഇനി അമേരിക്കയില്‍ റെസിഡന്‍സി കാര്‍ഡ് ലഭിക്കൂ.

റിഫോമിംഗ് അമേരിക്കന്‍ ഇമിഗ്രേഷന്‍ ഫോര്‍ സ്‌ട്രോംഗ് എംപ്ലോയിമെന്റ് (റെയ്‌സ്) ആക്ട് നടപ്പിലാകുന്നതോടെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യും. ഇന്ത്യയില്‍ നിന്നുള്ള ഉന്നതവിദ്യാഭ്യാസരംഗത്തും സാങ്കേതികവിദ്യാ രംഗത്തും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.

അമേരിക്കയില്‍ പ്രവേശിക്കാനുള്ള നിലവിലെ ലോട്ടറി സമ്പ്രദായം റെയ്‌സ് ആക്ട് നിലവില്‍ വരുന്നോടെ ഉപേക്ഷിക്കും. ?ഗ്രീന്‍ കാര്‍ഡ് നേടാന്‍ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനമാകും നടപ്പിലാക്കുക. നിശ്ചിതകാലം ജോലി ചെയ്യുന്നതിന് അമേരിക്കയില്‍ പ്രവേശിക്കുന്നതിനുള്ള വിസയാണ് എച്ച്.വണ്‍.ബി വിസ. ശാസ്ത്രസാങ്കേതിക വിദ്യയില്‍ ഉന്നത പരിശീലനം നേടിയ വ്യക്തികള്‍ക്ക് നല്‍കുന്ന പ്രത്യേക വിസയാണ് ഇത്. ഇന്ത്യയിലെ മിക്ക ഐ.ടി സ്ഥാപനങ്ങളും അമേരിക്കയിലേക്ക് തൊഴിലാളികളെ അയക്കാനായി പ്രധാനമായി ഈ വിസയെയാണ് ആശ്രയിക്കുന്നത്. അമേരിക്കയില്‍ ബിരുദാനന്തര ബിരുദം പഠിക്കാനെത്തുന്നവര്‍ക്കും ഈ വിസ ലഭിക്കുന്നുണ്ട്.

മുംബൈ ആസ്ഥാനമായുള്ള ടി.സി.എസ്, ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള വിപ്രോ, ഇന്‍ഫോസിസ് എന്നിവയാണ് എച്ച് വണ്‍ ബി വിസകളുടെ പ്രധാന ഉപഭോക്താക്കള്‍. കോഗ്‌നിസന്റ്, ഇന്‍ഫോസിസ്, ടിസിഎസ്, ആക്‌സെഞ്ചര്‍. എച്ച്.സി.എല്‍, മൈന്‍ഡ് ട്രീ, വിപ്രോ എന്നീ കമ്പനികളും എച്ച് വണ്‍ ബി വിസ ഉപയോഗിക്കുന്നുണ്ട്.

 

 
ഇ എം

Share this news

Leave a Reply

%d bloggers like this: