ഉത്തരകൊറിയയ്ക്കു മേല്‍ ഉപരോധം ശക്തിപ്പെടുത്താന്‍ അമേരിക്ക

ഉത്തരകൊറിയക്കു മേല്‍ ഉപരോധം ശക്തിപ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിന് പൂര്‍ണപിന്തുണയുമായി ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗണ്‍സില്‍.

ഉപരോധം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക കൊണ്ടുവന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിച്ചു. കല്‍ക്കരി, ഇരുമ്പ്, ഇരുമ്പ് ധാതുക്കള്‍, ലെഡ്, ലെഡ് ധാതുക്കള്‍, മത്സ്യം മറ്റ് സമുദ്രോല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതി പൂര്‍ണമായും നിരോധിക്കുക എന്നതാണ് ഉപരോധത്തിലൂടെ അമേരിക്ക് ലക്ഷ്യം വയ്ക്കുന്നത്. ഇത് ഉത്തരകൊറിയയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കും.

കയറ്റുമതിയിലൂടെ പ്രതിവര്‍ഷം മൂന്ന് ബില്യണ്‍ അഥവാ മുന്നൂറു കോടിയോളം രൂപയാണ് ഉത്തര കൊറിയക്ക് ലഭിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിനു ശേഷം ഉത്തരകൊറിയക്കു മേല്‍ ഏര്‍പ്പെടുത്തുന്ന ആദ്യ ഉപരോധമാണിത്. ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള അമേരിക്കയുടെ അംബാസഡര്‍ നിക്കി ഹാലിയാണ് പ്രമേയം അവതരിപ്പിച്ചത്.

ജൂലൈയില്‍ ഉത്തര കൊറിയ നടത്തിയ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് ഉപരോധത്തിന് പ്രധാനകാരണമായത്. ദക്ഷിണകൊറിയയുമായുള്ള സൈനിക അഭ്യാസം തുടരുമെന്നും നിക്കി സഭയില്‍ പറഞ്ഞു. മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതാണ് അമേരിക്ക ദക്ഷിണകൊറിയ സൈനിക അഭ്യാസമെന്ന് മുമ്പ് ഉത്തരകൊറിയ ആരോപിച്ചിരുന്നു.
ഡികെ

Share this news

Leave a Reply

%d bloggers like this: