ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് അത്യാധുനിക ഇ ഗെയ്റ്റ് സംവിധാനം അടുത്ത മാസം മുതല്‍ യാഥാര്‍ഥ്യമാകും.

ഡബ്ലിന്‍: പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള സുരക്ഷാ പരിശോധന സ്വയം നിര്‍വ്വഹിക്കുന്ന ഓട്ടോമാറ്റിക് ഇ ഗെയ്റ്റ് സംവിധാനം ഡബ്ലിന്‍ അടുത്ത മാസം മുതല്‍ യാഥാര്‍ഥ്യമാക്കും. സുരക്ഷാ ഭീഷണിയെ നേരിടാനും, എമിഗ്രെഷന്‍ പരിശോധന തിരക്കുകള്‍ കുറയ്ക്കാനും ലക്ഷ്യമിടുന്ന ഇ ഗെയ്റ്റില്‍ മുഖം തിരിച്ചറിയാനുള്ള ആധുനിക സാങ്കേതിക വിദ്യയും, ബയോമെട്രിക് പാസ്‌പോര്‍ട്ട് പരിശോധന സംവിധാനമുണ്ട്.

ആദ്യ ഘട്ടത്തില്‍ ഇരുപതോളം ‘ഇ-ഗെയ്റ്റുകളാണ്’ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ സ്ഥാപിക്കപ്പെടുന്ന മുഴുവന്‍ ഗെയ്റ്റുകളും പ്രവര്‍ത്തനം ആരംഭിക്കും. വിമാന യാത്രക്കെത്തുന്നവര്‍ക്ക് എമിഗ്രെഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം ലാഭിക്കാന്‍ കഴിയുന്നതോടൊപ്പം തന്നെ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കുന്ന സംവിധാനമാണ് ഡബ്ലിന്‍ എയര്‍പോട്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് മിസ്റ്റര്‍ ഫോര്‍ ജസ്റ്റിസ് ചാര്‍ളി ഫ്‌ളാനഗന്‍ അഭിപ്രായപെട്ടു.

പ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്ന 18 വയസ്സിനു മുകളിലുള്ള ഐറിഷ് ഇ.യു യാത്രക്കാര്‍ക്കും, ഐറിഷ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കും ഇ-ഗെയ്റ്റ് ഉപയോഗിക്കാനാകും.
എ എം

Share this news

Leave a Reply

%d bloggers like this: