ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ അയര്‍ലണ്ടിന്റെ ഇതിഹാസ താരമെത്തുന്നു

ഈ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും വലിയ പേര്, റോബി കീന്‍. അയര്‍ലണ്ടിന്റെ ഇതിഹാസമായ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഇനി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പന്തുതട്ടും. കൊല്‍ക്കത്ത ആണ് താരത്തെ സ്വന്തമാക്കാന്‍ പോകുന്നത്. കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി റോബി കീനിന്റെ സൈനിങ് കൊല്‍ക്കത്ത പ്രഖ്യാപിച്ചത്.

ടെഡി ഷെറിങ്ഹാമിന്റേയും ആഷ്‌ലി വെസ്റ്റ്വൂഡിന്റേയും സാന്നിദ്ധ്യമാണ് റോബി കീനിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. നേരത്തെ അയര്‍ലണ്ടില്‍ നിന്നും ഒപ്പം ഇംഗ്ലീഷ് ക്ലബായ ബര്‍മിങ്ഹാമില്‍ നിന്നും കീനിന് ഓഫറുണ്ടായിരുന്നു. എന്നാല്‍ ആ ഓഫറുകളൊക്കെ നിരസിച്ചു കൊണ്ടാണ് കീന്‍ ഇന്ത്യയിലേക്ക് വരുന്നത്. 37കാരനായ താരത്തിന് ഇപ്പോഴും ഒരങ്കത്തിന് ബാല്യമുണ്ട് എന്നാണ് കൊല്‍ക്കത്ത അധികൃതര്‍ വിശ്വസിക്കുന്നത്. മൂന്നോ നാലോ മത്സരങ്ങള്‍ ഒറ്റയ്ക്ക് ജയിപ്പിക്കാനുള്ള കഴിവ് ഇപ്പോഴും റോബീ കീനിന് ഉണ്ടെന്ന് ടീം മാനേജ്മെന്റ് അംഗം സഞ്ജീവ് അഭിപ്രായപ്പെട്ടു.

മുമ്പ് ടോട്ടന്‍ഹാം, ലിവര്‍പൂള്‍, ഇന്റര്‍മിലാന്‍ തുടങ്ങി വന്‍ ക്ലബുകളുടെ മുന്‍ നിരയില്‍ കളിച്ച താരമാണ് കീന്‍. ടോട്ടന്‍ഹാമിനു വേണ്ടി 200ലധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 90ലധികം ഗോളുകളും നേടിയിട്ടുണ്ട്. അവസാനമായി എം എല്‍ എസ്സിലാണ് റോബി കീന്‍ ബൂട്ടണിഞ്ഞത്. അയര്‍ലണ്ടിന്റെ ക്യാപറ്റനും കൂടിയായിരുന്ന കീന്‍ അയലണ്ടിനു വേണ്ടി 146 മത്സരങ്ങളില്‍ ബൂട്ടു കെട്ടിയിട്ടുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: