ഡബ്ലിന്‍ ഈസ്റ്റ് ലിങ്ക് ബ്രിഡ്ജില്‍ ടോള്‍ ചാര്‍ജുകളില്‍ ഇളവ് വരുന്നു

ഡബ്ലിന്‍ ഈസ്റ്റ് ലിങ്ക് ബ്രിഡ്ജില്‍ ടോള്‍ ചാര്‍ജ് അടുത്ത ആഴ്ച മുതല്‍ കുറയ്ക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. റവന്യൂ കമ്മീഷണറുടെ തീരുമാനത്തെത്തുടര്‍ന്ന് ക്ലര്‍ക്ക് ബ്രിഡ്ജ് എന്ന പേരിലുള്ള പാലത്തിലെ ടാക്‌സ് ചാര്‍ജുകള്‍ വാറ്റ് നികുതിയില്‍ നിന്ന് ഒഴിവാക്കിയതാണ് ടോള്‍ നിരക്കുകള്‍ കുറയാന്‍ കാരണം. ആഗസ്ത് 18 വെള്ളിയാഴ്ച മുതല്‍ പുതിയ ടോള്‍ നിരക്കുകള്‍ നിലവില്‍ വരും

ഇനി മുതല്‍ ഇതുവഴിയുള്ള ഓരോ കാര്‍ യാത്രയിലും0.35 യൂറോ ലാഭിക്കാന്‍ കഴിയും. നാലു ആക്‌സില്‍ ട്രക്കുകള്‍ക്ക് 0.95 യൂറോയും ലാഭിക്കാം. സംസ്ഥാന ഉടമസ്ഥതയിലുള്ള റോഡുകളില്‍ വാറ്റ് ഈടാക്കരുതെന്ന യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ തീരുമാനമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.

അതേസമയം M50 പോലുള്ള മറ്റ് റോഡുകളില്‍ ടോള്‍ ചാര്‍ജുകള്‍ മാറ്റമില്ലാതെ തുടരും. ഈസ്റ്റ് ലിങ്ക് ബ്രിഡ്ജ് സ്വകാര്യ ഓപ്പറേറ്ററാണ് നിര്‍മ്മിച്ചത്, എങ്കിലും, അത് 2015 ല്‍ പൊതു ഉടമസ്ഥതയിലേക്ക് വന്നു. 1984 ല്‍ 30 വര്‍ഷത്തെ പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് ഈ പാലം പ്രവര്‍ത്തനമാരംഭിച്ചത്.

ഡബ്ലിന്‍ പോര്‍ട്ട് കമ്പനി (25%), ഡച്ച് ഓപ്പറേഷന്‍ കമ്പനിയായ DIF (58%) എന്നിവര്‍ക്കാണ് സിറ്റി കൌണ്‍സില്‍(17%) എന്നിങ്ങനെയാണ് ലാഭവിഹിതം പങ്കിടുന്നത്. ഇപ്പോള്‍ കൗണ്‍സിലിന് 4 മില്ല്യന്‍ യൂറോ വാര്‍ഷിക വരുമാനം ലഭിക്കുന്നുണ്ട്. 2008 ല്‍ പ്രതിദിനം 22,000 വാഹനങ്ങള്‍ ഈ പാലം വഴി കടന്നുപോയിരുന്നു. ഇപ്പോള്‍ അത് 16,000 ആയി കുറഞ്ഞിട്ടുണ്ട്.

പുതുക്കിയ ടോള്‍ നിരക്കുകള്‍ ഇങ്ങനെ
കാറുകള്‍ – പഴയ വില = € 1.75 – പുതിയ വില = € 1.40
വാന്‍ / ബസ് – പഴയ വില = € 2.60 – പുതിയ വില = € 2.10
രണ്ട് ആക്‌സില്‍ – പഴയ വില = 3.50 – പുതിയ വില = € 2.85
മൂന്ന് ആക്‌സിലുകള്‍ – പഴയ വില = € 4.30 – പുതിയ വില = € 3.50
നാല് ആക്‌സില്‍ – പഴയ വില = € 5.20 – പുതിയ വില = € 4.25
എ എം

Share this news

Leave a Reply

%d bloggers like this: