വാട്ടര്‍ഫോര്‍ഡിലെ’ എന്റെ മലയാളം’ വാര്‍ഷീക ആഘോഷം അതിഗംഭീരമായി

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡിലെ മലയാളി അസോസിയേഷന്റെ ഭാഷാ, സംസ്‌കാര പഠന പദ്ധതിയായ ‘ എന്റെ മലയാളത്തിന്റെ’ ഒന്നാം വാര്‍ഷീക ആഘോഷങ്ങള്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വാട്ടര്‍ഫോര്‍ഡ് വില്യംസ് ടൗണ്‍ യൂത്ത് സെന്ററില്‍ വച്ച് നടത്തപ്പെട്ടു. വാര്‍ഷീക ആഘോഷങ്ങളുടെ ഉത്ഘാടനം പ്രസിഡന്റെ ജോര്‍ജ് വര്‍ഗീസ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വാട്ടര്‍ഫോര്‍ഡ്, കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ് കൗണ്ടികളീലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ക്വിസ്സ് മത്സരവും, പെന്‍സില്‍ ഡ്രോയിങ്ങ് മത്സരവും സംഘടിപ്പിച്ചു.

സീനിയര്‍ വിഭാഗം ക്വിസ്സ് മത്സരത്തില്‍ അജിന്‍ നോബിയും, അബിന്‍ നോബിയും (വാട്ടര്‍ഫോര്‍ഡ്) ചാമ്പ്യന്മാരായി. ജൂനിയര്‍ വിഭാഗത്തില്‍ വയലിന്‍ സാറാ തോമസ്, സാന്‍സിയാ ഷാജി (വാട്ടര്‍ഫോര്‍ഡ്) ചാമ്പ്യന്മാരായി. ബിജു മാത്യു, അനൂപ് ജോണ്‍, ഐറീന്‍ സാബു എന്നിവര്‍ ക്വിസ്സ് മാസ്റ്റര്‍മാരായി പ്രവര്‍ത്തിച്ചു.

പെന്‍സില്‍ ഡ്രോയിങ്ങ് മത്സര വിജയികള്‍ക്ക് ഓണാഘോഷപരിപാടിയില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. ക്വിസ്സ് മത്സര വിജയികള്‍ക്ക് സമാപന സമ്മേളനത്തില്‍ വച്ച് ട്രോഫികളും, സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ തമ്പി തോമസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജോസ്‌മോന്‍ നന്ദിയും പറഞ്ഞു.

ക്വിസ്സ് മത്സര വിജയികള്‍…
സീനിയര്‍ വിഭാഗം ഒന്നാം സ്ഥാനം അജിന്‍ നോബി & അബിന്‍ നോബി (വാട്ടര്‍ഫോര്‍ഡ്), രണ്ടാം സ്ഥാനം ഷാന്‍ലി സെബാസ്റ്റ്യന്‍ & ലിയാന സെബാസ്റ്റ്യന്‍ (കില്‍ക്കെന്നി), മൂന്നാം സ്ഥാനം ആര്‍ബിറ്റ ലിസ് ജെയ്‌സണ്‍ & ഗോപിക സുരേഷ് (വാട്ടര്‍ഫോര്‍ഡ്)
ജൂനിയര്‍ വിഭാഗം – വയലിന്‍ സാറാ തോമസ് & സാന്‍സിയാ ഷാജി (വാട്ടര്‍ഫോര്‍ഡ്), രണ്ടാം സ്ഥാനം അലീന ജെയ്‌സണ്‍ & കാര്‍ത്തിക് മാധവ് (വാട്ടര്‍ഫോര്‍ഡ്), മൂന്നാം സ്ഥാനം കെവിന്‍ ബെന്നി & നൈന റെബി (കില്‍ക്കെന്നി).

Share this news

Leave a Reply

%d bloggers like this: