മലിനീകരണ തോതിന്റെ കാര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളും പിന്നിലല്ലെന്ന് പുതിയ റിപ്പോര്‍ട്ട്

ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കഠിന പരിശ്രമത്തിലാണു നിരവധി രാജ്യങ്ങള്‍. ഇതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള നീക്കവും ശക്തമാണ്. ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടുന്ന വികസിത രാജ്യങ്ങള്‍ 2040-ാടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കാര്‍ നിര്‍മാതാക്കളായ വോള്‍വോ, 2019 മുതല്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ മാത്രമായിരിക്കും വില്‍പ്പന നടത്തുകയെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഭാവിയില്‍ ഇലക്ട്രിക് ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കു വഴിമാറുമെന്നാണു കരുതപ്പെടുന്നത്. എന്നാല്‍ ഇലക്ട്രിക് ബാറ്ററി നിര്‍മിക്കാന്‍ ആവശ്യമായ ലോഹങ്ങളുടെ ഖനനം ഉണ്ടാക്കാന്‍ പോകുന്ന പാരസ്ഥിതിക ഭവിഷ്യത്തുക്കള്‍ നിസാരമായിരിക്കില്ലെന്നു പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.നിക്കല്‍ (nickel) എന്ന ലോഹമാണ് പ്രധാനമായും ഇലക്ട്രിക് ബാറ്ററികളില്‍ ഉപയോഗിക്കുന്നത്. ഓസ്ട്രേലിയ, കാനഡ, ഇന്തോനേഷ്യ, റഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലുള്ള ഖനികളില്‍നിന്നാണു നിക്കല്‍ കുഴിച്ചെടുക്കുന്നത്.

നിക്കലിന്റെ ഖനനം ഉയര്‍ത്തുന്ന പാരസ്ഥിതിക ഭീഷണി ചെറുതല്ല. ഖനന പ്രക്രിയ നടക്കുമ്പോള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേരുന്ന സള്‍ഫര്‍ ഡയോക്സൈഡ് മാരകമായ വിഷവാതകമായി മാറുന്നു. ഇതിലൂടെ പുഴകളും ഭൂമിയും മലിനമാവുകയും ചെയ്യും. ഫിലിപ്പീന്‍സില്‍ ഈ വര്‍ഷം 17 നിക്കല്‍ ഖനികള്‍ പാരസ്ഥിതിക ഭീഷണിയെ തുടര്‍ന്ന് അടച്ചിടുകയുണ്ടായി.

നിക്കല്‍ എന്ന ലോഹമാണ് പ്രധാനമായും ഇലക്ട്രിക് ബാറ്ററികളില്‍ ഉപയോഗിക്കുന്നത്. നിക്കലിന്റെ ഖനനം ഉയര്‍ത്തുന്ന പാരസ്ഥിതിക ഭീഷണി ചെറുതല്ല. ഖനന പ്രക്രിയ നടക്കുമ്പോള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേരുന്ന സള്‍ഫര്‍ ഡയോക്സൈഡ് മാരകമായ വിഷവാതകമായി മാറുന്നു. ഇതിലൂടെ പുഴകളും ഭൂമിയും മലിനമാവുകയും ചെയ്യും. ഫിലിപ്പീന്‍സില്‍ ഈ വര്‍ഷം 17 നിക്കല്‍ ഖനികള്‍ പാരസ്ഥിതിക ഭീഷണിയെ തുടര്‍ന്ന് അടച്ചിടുകയുണ്ടായി.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉല്‍പാദനം കുറച്ചുകൊണ്ടു വരുന്നതിന്റെ ഭാഗമായി 2025-ാടെ 70 മില്യന്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി. ഇതോടെ നിക്കലിനുള്ള ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

നിക്കലിനു പുറമേ ലിഥിയം-അയണ്‍ ബാറ്ററികളും ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ലിഥിയം-അയണ്‍ ബാറ്ററി റീചാര്‍ജ്ജബിള്‍ ബാറ്ററിയാണ്. ഇതില്‍ കാഥോഡായി ലിഥിയവും ആനോഡായി കാര്‍ബണും ഉപയോഗിക്കുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങളില്‍ കൂടുതലും ലിഥിയം-അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്.

പാരീസ് കാലാവസ്ഥ ഉടമ്പടി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2030-ാടെ 140 മില്യണ്‍ ഇലക്ട്രിക് കാറുകള്‍ ആഗോളതലത്തില്‍ നിരത്തിലിറങ്ങുമെന്നാണു ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഈ ബാഹുല്യം അവശേഷിപ്പിക്കുന്നത് 11 മില്യന്‍ ടണ്‍ ഉപയോഗശൂന്യമായ ലിഥിയം-അയണ്‍ ബാറ്ററികളായിരിക്കും. ബാറ്ററികള്‍ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുമ്പോഴും മലിനീകരണ തോത് ഉയരുമെന്നു തന്നെയാണു കണക്കാക്കപ്പെടുന്നത്.
ലിഥിയം-അയണ്‍ ബാറ്ററികള്‍ നശിപ്പിച്ചു കളയാമെന്നു കരുതിയാലും പ്രശ്നമാണ്. കാരണം നശിപ്പിക്കുന്ന ഘട്ടത്തില്‍ ബാറ്ററികളില്‍നിന്നും മാരകമായ വാതകം പുറപ്പെടുവിക്കും. ഇതു പരിസ്ഥിതിക്കു വളരെ ദോഷകരവുമാണ്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: