പൈപ്പ് ബോംബ് കൈവശം വെച്ച് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായ ആള്‍ക്ക് 18 വര്‍ഷം ജയില്‍ ശിക്ഷ

പൈപ്പ് ബോംബ് കൈവശം വെച്ച് വിമാനത്തില്‍ കയറാന്‍ ശ്രമിച്ച് പിടിയിലായ ചാവേറിന് 18 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. ജനുവരി 30 നാണ് മാഞ്ചെസ്റ്റര്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജീവനക്കാര്‍ നദീം മുഹമ്മദ് എന്ന വ്യക്തിയുടെ ബാഗിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. മാര്‍ക്കര്‍ പെന്‍ ട്യൂബിനുള്ളില്‍ വെടിമരുന്ന്, ബാറ്ററികള്‍ തുടങ്ങിയവ കണ്ടെത്തിയിരുന്നു. മറ്റാരെങ്കിലും താന്‍ അറിയാതെ ഇത് ബാഗിനുള്ളില്‍ നിക്ഷേപിച്ചതാകാമെന്ന് 43 വയസ്സുകാരനായ ഇയാള്‍ വാദിച്ചെങ്കിലും ഇറ്റലിയിലെ വിമാനത്തില്‍ വച്ച് അത് പൊട്ടിത്തെറിക്കുമായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

ജനുവരി 30 ന് ഇറ്റലിയിലേക്കുള്ള ഒരു വിമാനത്തില്‍ കയറാന്‍ ഒരുങ്ങവേയാണ് 43 കാരനായ ഇയാളെ കൈവശം പൈപ്പ് ബോംബ് ഉണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തുന്നത്. ബോയിങ് 737 ല്‍ ഒരു പൊട്ടിത്തെറി ഉണ്ടാക്കാനുള്ള പദ്ധതിയുമായിട്ടാണ് ഇയ്യാള്‍ വന്നതെന്ന് കണ്ടെത്തി. ഇയ്യാളുടെ പക്കല്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടെന്ന് ആദ്യം എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശ്വസിച്ചിരുന്നില്ലെന്ന് മുഹമ്മദിന്റെ വിചാരണ വേളയില്‍ വ്യക്തമായി.

ഭീകരവിരുദ്ധ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം ഇയാളെ മോചിപ്പിച്ചതായും യാത്ര ചെയ്യാന്‍ അനുവദിച്ചതായും മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയെ അറിയിച്ചു. അഞ്ചുദിവസം കഴിഞ്ഞ് മിലാനിലേക്കുള്ള ബെര്‍ഗാവോയിലേക്ക് മറ്റൊരു വിമാനത്തില്‍ യാത്രചെയ്യാനും ഇയാളെ അനുവദിച്ചതായി കോടതി കണ്ടെത്തി. പാക്കിസ്ഥാനില്‍ ജനിച്ചതെങ്കിലും ഇറ്റാലിയന്‍ പാസ്പോര്‍ട്ട് ഉണ്ടായിരുന്ന അയ്യാള്‍ ഈ ഉപകരണം മുന്‍പ് കണ്ടിട്ടില്ലെന്ന് കോടതിയില്‍ വാദിച്ചു.

എന്നാല്‍ ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ പോലീസിന്റെ സിസിടിവി ഫൂട്ടേജില്‍ മുഹമ്മദ് ട്രെയിനില്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നത് വ്യക്തമാണ്. പൈപ്പ് ബോംബ് ഉള്‍ക്കൊള്ളുന്ന സ്യൂട്ട്കേസ് വഹിച്ച് ഇയ്യാള്‍ എയര്‍പോര്‍ട്ടില്‍ പ്രവേശിക്കുന്നു ഇരുണ്ട ജാക്കറ്റും ജീന്‍സുമാണ് ഇയാളുടെ വേഷം. ഇയാളുടെ കൈവശമുണ്ടായിരുന്ന ലഗ്ഗേജ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌കാന്‍ ചെയ്യുമ്പോഴാണ് സ്ഫോടനാത്മകമായ വസ്തു കണ്ടെടുക്കുന്നത്.

സ്ഫോടക വസ്തു പരിശോധന വിദഗ്ദ്ധനായ ലോര്‍ണ ഫിലിപ്പിന്റെ പരിശോധനയിലാണ് ഇത് ഏറ്റവും അപകടകരവും ജീവന് തന്നെ ഭീഷണിയാകുന്ന സ്ഫോടനാത്മകമായ വസ്തുവാണെന്നും കണ്ടെത്തിയത്. ഉപകരണത്തില്‍ ഇരട്ട ബേസ് സ്‌മോക്ക് ലെസ്സ് പ്രൊപ്പൊലന്റ് അടങ്ങിയിട്ടുണ്ട്, നൈട്രജിലിസറിനും നൈട്രോസെല്ലലോസും കൊണ്ട് നിര്‍മ്മിച്ച ഇവ സാധാരണയായി തോക്കുകളില്‍ ഉപയോഗിക്കുന്നവയാണ്.

ഫെബ്രുവരി ഒമ്പതിന് മുഹമ്മദിന്റെ വീട്ടില്‍ ഇറ്റാലിയന്‍ പൊലീസ് റെയ്ഡ് നടത്തി ഇയാളെ കസ്റ്റഡില്‍ എടുക്കുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് അദ്ദേഹം വീണ്ടും മോചിതനായി. ഫെബ്രുവരി 12-ന് മറ്റൊരു വിമാനത്തില്‍ യുകെയിലേയ്ക്ക് പറന്നു. മാഞ്ചെസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്.

പാക്കിസ്ഥാനില്‍ ജനിച്ച മുഹമ്മദിന്റെ കൈയില്‍ ഇറ്റാലിയന്‍ പാസ്പോര്‍ട്ടും ഉണ്ടായിരുന്നു. ഈ സംഭവത്തോടെ വിമാനത്താവളത്തിലെ സുരക്ഷയും പോലീസും ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള അവലോകനത്തിന് വിധേയമാകുമെന്ന് കോടതി പ്രതീക്ഷ പ്രകടിപ്പിച്ചു.

http://rosemalayalam.com/%E0%B4%AC%E0%B5%8B%E0%B4%82%E0%B4%AC%E0%B5%8D-%E0%B4%95%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%A4%E0%B5%8D-%E0%B4%90%E0%B4%B1%E0%B4%BF%E0%B4%B7%E0%B5%8D-%E0%B4%B5%E0%B4%BF/

 

 

അയര്‍ലണ്ട്

Share this news

Leave a Reply

%d bloggers like this: