അയര്‍ലന്‍ഡിന് സ്വന്തമായൊരു ബഹിരാകാശ ഏജന്‍സി ഉടന്‍ യാഥാര്‍ഥ്യമായേക്കും

കോര്‍ക്ക്: യുറോപ്യന്‍ സ്‌പേസ് ഏജന്‍സിയെ കൂടാതെ അയര്‍ലന്‍ഡിന് മാത്രമായി ഒരു ബഹിരാകാശ ഏജന്‍സി ആവശ്യമാണെന്ന് കോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആവശ്യപ്പെട്ടിരിക്കുകയാണ്. കോര്‍ക്കില്‍ നൂറ്റിപ്പത്തോളം അന്താരാഷ്ട്ര ബഹിരാകാശ ശാസ്ത്രജ്ഞരടക്കം പങ്കെടുക്കുന്ന സമ്മേളനത്തിന്റെ അവസാന ഘട്ടത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആണ് അയര്‍ലന്‍ഡിന് മാത്രമായുള്ള ബഹിരാകാശ ഏജന്‍സി വേണമെന്ന ആവശ്യമുയര്‍ന്നത്.

രാജ്യത്തിന് മാത്രമായി ബഹിരാകാശ പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള കോര്‍ക്ക് ടെക്‌നോളജി സ്ഥാപനത്തിന്റെ ആവശ്യം അനുയോജ്യമാണെന്ന് രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങള്‍ അറിയിച്ചു കഴിഞ്ഞു. പദ്ധതികള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അംഗത്വം ലഭിക്കാനുള്ള നടപടികളിലേക്ക് അയര്‍ലന്‍ഡ് നീങ്ങുന്നതായാണ് സൂചന.

സ്വന്തമായി സ്‌പേസ് പദ്ധതികള്‍ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഐ.എസ്.ആര്‍.ഓ യുമായി ഉടമ്പടിയുണ്ടാക്കാനും അയര്‍ലന്‍ഡ് ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍. കാലാവസ്ഥാ നിരീക്ഷണത്തിനും, വിവര സാങ്കേതിക വിദ്യയില്‍ വിപ്ലവം സൃഷ്ടിക്കാനും കോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ മേല്‍നോട്ടത്തില്‍ ഉപഗ്രഹ വിക്ഷേപണം വരും വര്‍ഷങ്ങളില്‍ ഉണ്ടാകുമെന്നു തന്നെയാണ് കോര്‍ക്കില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: