ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം തുടരുന്നു, യുദ്ധ ഭീതിയില്‍ ലോകം

അമേരിക്കന്‍ സൈനിക താവളമായ ഗുവാം ആക്രമിക്കുമെന്ന ഭീഷണികള്‍ക്കിടെ ഉത്തര കൊറിയ മൂന്ന് മിസൈലുകള്‍ പരീക്ഷിച്ചത് ആശങ്കയുണര്‍ത്തി. കൊറിയന്‍ ഉപദ്വീപിനും ജപ്പാനുമിടയിലുള്ള കടലിലാണ് മിസൈല്‍ പരീക്ഷണം നടന്നത്. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തിനിടെയാണ് മിസൈല്‍ പരീക്ഷണം.

എന്നാല്‍ ഉത്തര കൊറിയ നടത്തിയ മൂന്ന് മിസൈല്‍ പരീക്ഷണങ്ങളില്‍ രണ്ടെണ്ണവും പരാജയപ്പെട്ടെന്ന് ഹവായിയിലുള്ള അമേരിക്കന്‍ സൈനിക കേന്ദ്രം അറിയിച്ചു. എന്നാലിവ ഹ്രസ്വദൂര മിസൈലുകളാണെന്നും അമേരിക്കയ്ക്കോ സഖ്യകക്ഷികള്‍ക്കോ ഭീഷണിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും പസഫിക് കമാന്‍ഡിന്റെ വക്താവ് കമാന്‍ഡര്‍ ഡേവ് ബെന്‍ഹാം പറഞ്ഞു.

പസഫിക് സമുദ്രത്തിലെ യു.എസ് ദ്വീപായ ഗുവാം ആക്രമിക്കുമെന്ന ഭീഷണിയുമായി ഈ മാസം ആദ്യം ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് കിം ജോംഗ് ഉന്‍ അനുമതി നല്‍കിയാല്‍ ഏതു നിമിഷവും ആക്രമണമുണ്ടാകുമെന്നാണ് ഉത്തരകൊറിയയുടെ പട്ടാള വക്താവ് അറിയിച്ചത്. എന്നാല്‍ ഉത്തര കൊറിയയെ നേരിടാന്‍ നിലവില്‍ അമേരിക്കന്‍ സേന സുസജ്ജമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്‌സണും വ്യക്തമാക്കി. യു.എസിനെതിരെ ഭീഷണി തുടര്‍ന്നാല്‍, ലോകം ഇതുവരെ കണ്ടിട്ടില്ലാത്തവിധം പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കിയിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: