ബ്രിട്ടനില്‍ മലയാളി ഓടിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് വന്‍ അപകടം; 8 പേരുടെ മരണം സ്ഥിരീകരിച്ചു

ബ്രിട്ടനിലെ നോട്ടിങ് ഹാമില്‍ മലയാളി ഓടിച്ച മിനി വാന്‍ ലോറികളുമായി കൂട്ടിയിടിച്ച് എട്ട് മരണം. നോട്ടിങ്ഹാമില്‍ താമസിക്കുന്ന ചേര്‍പ്പുങ്കല്‍ സ്വദേശി ബെന്നിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബെന്നിയാണ് അപകടസമയത്ത് വാന്‍ ഓടിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ബ്രിട്ടീഷ് സമയം രാവിലെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്.

മില്‍ട്ടന്‍ കെയ്ന്‍സ് എന്ന സ്ഥലത്തെ എം 1 മോട്ടോര്‍വേയുടെ സൗത്ത്ബൗണ്ട് കാര്യേജ് വേയില്‍ വെച്ച് മിനി വാന്‍ രണ്ട് ട്രക്കുകളുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ബെന്നി ഓടിച്ച മിനി വാനില്‍ 13 പേരാണ് ഉണ്ടായിരുന്നത്. ഇത് ഇയാളുടെ വാഹനമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം അപകടം ഉണ്ടാക്കിയത് ബെന്നി ഓടിച്ചിരുന്ന വാഹനം അല്ലെന്നും മറിച്ച് ലോറി ഡ്രൈവറുടെ അനാസ്ഥയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

അപകടത്തില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 13 പേരാണ് വാനിലുണ്ടായിരുന്നത്. ഇവരിലേറെയും വിപ്രോ ഐടി കമ്പനിയിലെ ജീവനക്കാരായിരുന്നു. അപകടത്തില്‍പ്പെട്ടവരില്‍ ഒരു കുട്ടിയുമുണ്ട്. രണ്ട് ട്രക്കുകളുടെയും ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഒരാള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും സ്‌കോട്ലന്‍ഡ് യാര്‍ഡ് പൊലീസ് അറിയിച്ചു.

ഇവരില്‍ ഒരാള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് അറിയിച്ചു. പൊലീസ് പരിശോധനയില്‍ ഇയാള്‍ അനുവദനീയമായതിലും അധികം മദ്യം കഴിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ ച്ചേ മൂന്ന് മണിക്ക് നടന്ന അപകടത്തിന് ഡ്രൈവറുടെ ഉറക്ക ക്ഷീണം വെളിച്ച കുറവ് തുടങ്ങിയ കാരണങ്ങളും തള്ളിക്കളയാനാകില്ല എന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: