പൈലറ്റിന് നെഞ്ചു വേദന; ഖത്തര്‍ എയര്‍വേയ്സ് വിമാനം അടിയന്തരമായി ഇറക്കി

പൈലറ്റിന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്സ് വിമാനം ഹൈദരാബാദില്‍ അടിയന്തരമായി നിലത്തിറക്കി. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ പൈലറ്റിനെ അപ്പോളോ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദോഹയില്‍ നിന്ന് ബാലിയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വെയ്സിന്റെ ക്യുആര്‍ 964 എന്ന വിമാനമാണ് വെള്ളിയാഴ്ച അര്‍ധരാത്രി ഹൈദരബാദ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്.

പൈലറ്റ് റൊമേനിയ സ്വദേശി ആന്ദ്രേ ദിനു(34)വിനാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. സഹപൈലറ്റ് ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരും ആംബുലന്‍സുകളും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ദിനുവിന്റെ അവസ്ഥ ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. 240 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ പുലര്‍ച്ചെ മൂന്നു മണിയോടെ മറ്റൊരു വിമാനത്തില്‍ ബാലിക്ക് അയച്ചു.

എ എം

Share this news

Leave a Reply

%d bloggers like this: