പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡ് ഓണാഘോഷം സെപ്തംബര്‍ 2ന്.

അയര്‍ലന്‍ഡ് : പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡിന്റെ ഓണാഘോഷം സെപ്തംബര്‍ 2-)0 തീയതി ശനിയാഴ്ച്ച ന്യൂ ടൌണ്‍ ചര്‍ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു .രാവിലെ 11:00 മണിയോടുകൂടി ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും.

ഡബ്ലിന്‍ ബീറ്റ്സ് ഒരുക്കുന്ന ഗാനമേളയും, വൈവിധ്യമാര്‍ന്ന കലാകായിക മത്സരങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.തുടര്‍ന്ന് ഒരുക്കിയിരിക്കുന്ന തനത് ഓണ സദ്യയിലും ,പൊതു സമ്മേളനത്തിലും,സമ്മാന ദാനത്തിലും പങ്കെടുത്തു ഓണത്തിന്റെ സൗഹൃദം പങ്കുവെക്കാന്‍ എല്ലാ പ്രവാസി അംഗങ്ങളെയും കുടുംബ സമേതം സാദരം ക്ഷണിക്കുന്നതായി പ്രവാസി മലയാളി ഭാരവാഹികള്‍ അറിയിക്കുന്നു.

വാര്‍ത്ത:ഷാജി ജോണ്‍ പന്തളം.

Share this news

Leave a Reply

%d bloggers like this: