നോട്ടിലൂടെയുള്ള പണമിടപാട് പരിധി 2 ലക്ഷം രൂപ: വീണ്ടും മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്

നോട്ടിലൂടെ 2 ലക്ഷം രൂപയ്ക്കോ അതിന് മുകളിലോ പണമിടപാട് നടത്തുന്നവര്‍ക്ക് വീണ്ടും മുന്നറിപ്പുമായി ആദായനികുതി വകുപ്പ്. ഈ പരിധി ലംഘിക്കുന്നവരില്‍ നിന്നും നിയമത്തിന് കീഴില്‍ ശക്തമായ പിഴ ഈടാക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഒരു ദിവസം ഒരു വ്യക്തിയില്‍ നിന്ന് ഒന്നോ അതിലധികമോ ഇടപാടുകള്‍ മുഖേന 2 ലക്ഷം രൂപയോ അതിലധികമോ സ്വീകരിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്നാണ് ഒരു പൊതു സന്ദേശത്തില്‍ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

അതുപോലെ തന്നെ സ്ഥാവര സ്വത്തുക്കളുടെ ഇടപാടുകള്‍ക്കായി ഒരു ദിവസം 20000 രൂപ അല്ലെങ്കില്‍ അതിലധികം തുക നോട്ടായി നല്‍കുന്നതും സ്വീകരിക്കുന്നതും, ബിസിനസ് അല്ലെങ്കില്‍ തൊഴില്‍ ചിലവ് എന്നിലയുമായി ബന്ധപ്പെട്ട് ദൈദംദിനം 10,000 രൂപയിലധികം കറന്‍സി പണമിടപാട് നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
2017 ലെ ധനകാര്യ നിയമത്തിലൂടെ ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള നോട്ടിലൂടെയുള്ള പണമിടപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. 269 എസ്ടി ലംഘിക്കുന്നവര്‍ കൈപ്പറ്റുന്ന പണത്തിന്റെ 100 ശതമാനം തന്നെ പിഴയായി അടയ്ക്കേണ്ടി വരുമെന്ന് ഈ വര്‍ഷം ആദ്യം തന്നെ ആദായ നികുതി വകുപ്പ് പൊതു പരസ്യം വഴി അറിയിച്ചിരുന്നു.എന്നാല്‍ സര്‍ക്കാര്‍, ബാങ്കിംഗ് കമ്പനി,പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്, കോ-ഓപ്പറേറ്റിവ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നുളുള്ള പണം സ്വീകരിക്കുന്നതിന് ഈ നിയന്ത്രണം ബാധകമല്ല.

കറന്‍സി ഇടപാടുകള്‍ നിരുത്സാഹപ്പെടുത്തിക്കൊണ്ട് കളളപ്പണം തടയാനും, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കള്ളപ്പണത്തിന്റെ വ്യാപനം തടയുന്നതിനായി കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇത്തരത്തിലുള്ള ചില ശുപാര്‍ശകള്‍ മുന്നോട്ട് വെച്ചത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: