ദ്രോഗ്‌ഹെഡയെ ഉത്സവ ലഹരിയില്‍ ആക്കികൊണ്ടു DMA ഓണാഘോഷം കൊണ്ടാടി

ദ്രോഗ്‌ഹെഡാ ഇന്ത്യന്‍ അസോസിയേഷന്റെ (DMA ) പതിനൊന്നാമത് ഓണാഘോഷം ദ്രോഗ്‌ഹെഡായിലെ Tullyallen ഹാളില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ഇനം കലാപരിപാടികളോട് കൂടി നടത്തി. ഓണത്തോടു അനുബന്ധിച്ചു നടന്ന ഓള്‍ അയര്‍ലന്‍ഡ് വടം വലി മത്സരത്തില്‍ ഒന്നാം സമ്മാനം ഡബ്ലിന്‍ വാരിയര്‍സ് കരസ്ഥമാക്കി. രണ്ടാം സമ്മാനം സ്!വേഡ്‌സ് ടീമും കരസ്ഥമാക്കി. DMA യുടെ ഒത്തൊരുമയുടെ ഓണസദ്യ പ്രശസനീയമായി. ഓണസദ്യയില്‍ Tullyallen പാരിഷ് വികാരി ഫാദര്‍ ഷോണ്‍ ഡോളി യുടെ സാന്നിധ്യം വളരെ ശ്രദ്ധേയമായി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മുന്‍ ക്യാബിനറ്റ് മന്ത്രി ജഡ് നഷ് ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു വര്ഗീസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ബിനോയ് ജോസഫ് സ്വാഗതവും റോയ്‌സ് ജോണ്‍ നന്ദിയും രേഖപ്പെടുത്തി.കഴിഞ്ഞ സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ അയര്‍ലണ്ടിലെ മലയാളികളുടെ ഇടയില്‍ നിന്നും ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ കാസില്‍ ബ്ലെയ്‌നി ലെ deslit george ന് DMA യുടെ ഉപഹാരം സെനറ്റര്‍ ജഡ് നഷ് നല്‍കി. കലാകായിക മത്സര വിജയികള്‍ക്ക് സമ്മാന ദാനം നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍ നിര്‍വഹിച്ചു.

Share this news

Leave a Reply

%d bloggers like this: