കരീബിയന്‍ ദ്വീപുകളില്‍ നാശം വിതച്ച് ഇര്‍മ കൊടുങ്കാറ്റ്: ഫ്‌ലോറിഡ, പ്യൂര്‍ട്ടോ റിക്കോ, ക്യൂബ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

യു.എസ്: കരീബിയന്‍ തീരങ്ങളില്‍ വന്‍ നാശനഷ്ടം വിതച്ചുകൊണ്ട് ഇര്‍മ കൊടുങ്കാറ്റിന്റെ സംഹാര താണ്ഡവം. പ്യൂര്‍ട്ടോ റിക്കോയില്‍ ആടിത്തിമിര്‍ത്ത ഇര്‍മ പിന്നീട് ചെന്നെത്തിയത് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും, ക്യൂബയിലുമായിരുന്നു. വടക്ക് പടിഞ്ഞാറന്‍ ബഹാമസിലും ഇര്‍മ വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായി.

അത്ലാന്റിക്കില്‍ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും ശക്തമായ ഹരിക്കയില്‍ വിഭാഗത്തില്‍പെടുന്ന കൊടുങ്കാറ്റ് ഈ ആഴ്ച അവസാനത്തോടെ ഫ്‌ലോറിഡയ്ക്ക് നേരെ ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് യു.എസ്സിലെ നാഷണല്‍ ഹരിക്കെയിന്‍ സെന്റര്‍ അടിയന്തര നിര്‍ദ്ദേശം നല്‍കി. തുടക്കത്തില്‍ ശക്തമാകാതിരിക്കുകയും എന്നാല്‍ മധ്യഭാഗത്തെത്തുമ്പോള്‍ വന്‍ ശക്തിയോടെ ആഞ്ഞടിക്കുന്ന ഇര്‍മ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ നിന്നും 285 കിലോമീറ്റര്‍ വേഗതയില്‍ ഫ്‌ലോറിഡയില്‍ ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അത്ലാന്റിക് തീരപ്രദേശത്ത് താമസിക്കുന്നവരെ എത്രയും പെട്ടെന്ന് മാറ്റണമെന്ന് ദുരന്ത നിവാരണ കേന്ദ്രങ്ങള്‍ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഹെയ്തിയില്‍ നിന്നും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും മാറ്റി പാര്‍പ്പിക്കല്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇര്‍മയുടെ ശക്തി വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ 48 മണിക്കൂറിനുള്ളില്‍ അത്ലാന്റിക്കില്‍ ജോസ് എന്ന മറ്റൊരു ഹരിക്കെയിന്‍ പ്രബലമായി മാറുമെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയില്‍ ഫ്‌ളോറിഡയിലും, മിയാമിയിലും അടിയന്തര ദുരിതാശ്വാസ നടപടികള്‍ പ്രവര്‍ത്തന സജ്ജമായിരിക്കുകയാണ്. ഇര്‍മയുടെ വരവോടെ കരീബിയന്‍ നാടുകളില്‍ 8 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരിക്കുകയാണ്. മറ്റു നാശനഷ്ട കണക്കുകള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഡി കെ

Share this news

Leave a Reply

%d bloggers like this: