അയര്‍ലണ്ടില്‍ ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് തുടക്കമിടാന്‍ നാല് ഗവേഷണകേന്ദ്രങ്ങള്‍ കൂടി: 5 വര്‍ഷത്തിനിടയില്‍ 650 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ശാസ്ത്ര ഗവേഷണ പഠനങ്ങള്‍ക്ക് പുതിയ മാനം നല്‍കിക്കൊണ്ട് നാല് ഗവേഷണകേന്ദ്രങ്ങളുടെ ഉത്ഘാടനം ഇന്ന് നിര്‍വഹിക്കപെടും. ശാസ്ത്രലോകത്ത് അയര്‍ലണ്ടിന്റെ സ്ഥാനം വാനോളമുയര്‍ത്തപ്പെടാന്‍ ഇത്തരം കേന്ദ്രങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചുകൊണ്ട് ഐറിഷ് പ്രധാനമന്ത്രിയും, ഉപപ്രധാനമന്ത്രിയും ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. ബയോ ഇക്കണോമി, ന്യൂറോതെറാപ്പിസ്റ്റിക്‌സ് തുടങ്ങി ശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളെയും വിനിയോഗിക്കാന്‍ 74 മില്യണ്‍ യൂറോ സര്‍ക്കാരും, ഗവേഷണ സ്ഥാപനങ്ങള്‍ 40 മില്യണ്‍ യൂറോയും നിക്ഷേപം നടത്തിയിരിക്കുകയാണ്.

പുതിയ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് അയര്‍ലന്‍ഡ് സയന്‍സ് ഫൗണ്ടേഷന്റെ 17 സ്ഥാപനങ്ങളുമായി ബന്ധപ്പെടാന്‍ സാധിക്കും. അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ ഇത്തരം സ്ഥാപനങ്ങളില്‍ ഗവേഷണത്തില്‍ ഏര്‍പ്പെടാനും അവസരമൊരുക്കും. ബയോടെക്നോളജി, ബയോഇന്‍ഫോമാറ്റിക്‌സ്, സ്മാര്‍ട്ട് മാന്യുഫാക്ച്ചറിങ് തുടങ്ങി എല്ലാ മേഖലകളിലും ഗവേഷണ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

സാമ്പത്തിക മേഖലയെ രാജ്യ പുരോഗതിക്ക് ഉപയോഗപ്പെടുത്തുന്ന ബയോ ഇക്കോണമി എന്ന പുതിയൊരു ആശയം കൂടി ഗവേഷണ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞവര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പരിശീലനവും ഇത്തരം സ്ഥാപനങ്ങളിലൂടെ ലഭിക്കും. 5 വര്‍ഷത്തിനിടയില്‍ 650 തൊഴിലവസരങ്ങള്‍ ഗവേഷണ മേഖലയില്‍ മാത്രമായി സൃഷ്ടിക്കപെടുമ്പോള്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇത് ഗുണകരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡി കെ

Share this news

Leave a Reply

%d bloggers like this: