ശ്രീലങ്കയില്‍ ടൂണമെന്റിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുങ്ങി മരിച്ചു

കൊളംബോ: ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ ടൂര്‍ണമെന്റിനെത്തിയ 19 അംഗ സംഘത്തിലുള്ള ഒരു താരം മുങ്ങി മരിച്ചു. അണ്ടര്‍ 17 ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയ സംഘത്തിലെ ഗുജറാത്ത് സ്വദേശി മോണത് സോനാ നരേന്ദ്ര ആണ് നീന്തല്‍ കുളത്തില്‍ നീന്തുന്നതിനിടയില്‍ മുങ്ങി മരിച്ചത്. 12 വയസുകാരനായ മോണത് പമുനിഗമ റിസോര്‍ട്ടില്‍ വെച്ചാണ് മരണമടഞ്ഞത്. നീന്തുന്നതിനിടയില്‍ മോണത് മുങ്ങി താഴുകയായിരുന്നുവെന്നാണ് കൂടെയുള്ളവര്‍ വെളിപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന കുട്ടികളുടെ മൊഴിയെടുക്കല്‍ നടന്നു വരികയാണെന്ന് ശ്രീലങ്കന്‍ പോലീസ് വ്യക്തമാക്കി.

ഡി കെ

Share this news

Leave a Reply

%d bloggers like this: