പ്രതീക്ഷയറ്റ പുതു ജീവിതത്തിലേക്ക് ആനന്ദക്കണ്ണീരുമായി ഫാ. ടോം ഉഴുന്നാല്‍

മസ്‌കറ്റ്: ഭീകരരുടെ തടവില്‍ നിന്നും മോചിതനായതില്‍ ദൈവത്തിന് നന്ദി പറഞ്ഞ് ഫാ. ടോം ഉഴുന്നാല്‍. മോചിതനായി മസ്‌കറ്റില്‍ എത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒമാന്‍ സുല്‍ത്താനും പ്രാര്‍ഥിച്ചവര്‍ക്കും നന്ദിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാദര്‍ ഉഴുന്നാലില്‍ ഒമാന്‍ സൈനിക വിമാനത്തിലാണ് മസ്‌കറ്റിലെത്തിയത്. ഒമാന്‍ ദേശീയ ടെലിവിഷനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫാ. ടോമിനെ തീവ്രവാദികള്‍ മോചിപ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഒമാന്‍ സമയം ഇന്ന് പുലര്‍ച്ചെയാണ് മോചിതനായ ഫാ. ടോം ഉഴുന്നാലിനെ മസ്‌കറ്റില്‍ എത്തിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ വത്തിക്കാനിലേക്ക് കൊണ്ടു പോയതായാണ് റിപ്പോര്‍ട്ട്.

ഒമാന്‍ ഭരണാധികാരി സുല്‍യത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. ഉഴുന്നാലിന്റെ മോചാനത്തിനായി ഇടപെടണമെന്ന് വത്തിക്കാന്‍ ഒമാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. വത്തിക്കാനില്‍ നിന്നും മാര്‍പാപ്പയുടെ പ്രതിനിധി നേരിട്ട് എത്തിയാണ് അനുനയ നീക്കങ്ങള്‍ നടത്തിയത്.

ടോം ഉഴുന്നാലിലിന്റെ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിയിച്ചതെന്നു മനസിലാക്കുന്നു. കേരളത്തില്‍ എത്തിയാലുടന്‍ ഫാ .ഉഴുന്നാലിലിന്റെ ചികിത്സകള്‍ക്ക് എല്ലാവിധ സഹായങ്ങളും ഉണ്ടാകും. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങി വരവില്‍ വിശ്വാസ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.

2016 മാര്‍ച്ചിലാണ് ഫാ. ടോം ഉഴുന്നാലിനെ ഏദനില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം ഏദനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് ഉഴുന്നാലിനെ തട്ടിക്കൊണ്ട് പോതത്. ആക്രമണത്തില്‍ നാല് കന്യാസ്ത്രീകള്‍ അടക്കം പതിനാറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഡി കെ

 

 

Share this news

Leave a Reply

%d bloggers like this: