അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ തീവ്രവാദം തഴച്ചു വളരുന്നതായി റിപ്പോര്‍ട്ട്; ഓണ്‍ലൈന്‍ ജിഹാദിനെ ചെറുക്കാനുള്ള സംവിധാനങ്ങള്‍ ദുര്‍ബലം

 

ജിഹാദികള്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കാണുന്നതും വായിക്കുന്നതും കേള്‍ക്കുന്നതും അയര്‍ലണ്ട്, യുകെ തുടങ്ങിയ രാജ്യങ്ങളിലാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതനുസരിച്ച് ആഗോളതലത്തില്‍ ജിഹാദി ഓഡിയന്‍സിന്റെ കണക്കെടുത്താല്‍ യുകെയ്ക്ക് അഞ്ചാംസ്ഥാനവുമുണ്ട്. ഇതോടൊപ്പം ഐറിഷ് ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള മാഗസിനുകള്‍ക്ക് പ്രചാരം ലഭിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മാസത്തില്‍ ഈ പ്രസിദ്ധീകരണങ്ങള്‍ക്കായി 150 തിരച്ചിലുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തിരച്ചിലുകളുടെ എണ്ണം ചെറുതായി തോന്നാമെങ്കിലും മുന്‍കാലങ്ങളെക്കാള്‍ ശക്തിയോടെ ഇസ്ലാമിക് ഭീകരവാദം അയര്‍ലണ്ടില്‍ വേര് ഉറപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഇതില്‍ ഗവേഷണം നടത്തുന്ന ടോം ഓ’കോണര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം തുര്‍ക്കിയ്ക്കും രണ്ടാം സ്ഥാനം യുഎസിനും മൂന്നും നാലും സ്ഥാനങ്ങളില്‍ യഥാക്രമം സൗദിയും ഇറാഖുമാണ്. പോളിസി എക്സേഞ്ച് നടത്തിയ ഒരുപഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സത്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

യൂറോപ്പില്‍ അരങ്ങേറുന്ന ഭീകരാക്രമണങ്ങളെ ഇവര്‍ ഈ മാഗസീനുകളിലൂടെ ന്യായീകരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടിയുള്ള പോരാട്ടത്തെ അത് മഹത്തരമാക്കും എന്ന വാദമാണ് അവര്‍ മുന്നോട്ടു വയ്ക്കുന്നത്. തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുന്ന കണ്ടന്റുകള്‍ വായിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന പുതിയ നിയമത്തെ ജനങ്ങള്‍ ഇക്കാരണത്താല്‍ നിര്‍ബന്ധമായും പിന്തുണയ്ക്കണമെന്നും പോളിസി എക്സേഞ്ച് നിര്‍ദേശിക്കുന്നു. ജിഹാദി മെറ്റീരിയലുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് , ഗൂഗിള്‍ തുടങ്ങിയ ഭീമന്‍മാരോട് ഗവണ്‍മെന്റ് കടുത്ത നിര്‍ദേശം നല്‍കണമെന്നും ഈ പഠനം നിര്‍ദേശിക്കുന്നു. ഓണ്‍ലൈനിലൂടെയുള്ള തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ അപര്യാപ്തമാണെന്നാണ് മുന്‍ യുഎസ് മിലിട്ടറി ചീഫ് ജനറലായ ഡേവിഡ് പിട്രായുസ് മുന്നറിയിപ്പേകുന്നത്. ഇത് സംബന്ധിച്ച പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ അദ്ദേഹവും ഭാഗഭാക്കായിരുന്നു.

കഴിഞ്ഞ ആഴ്ച ലണ്ടന്‍ ട്യൂബില്‍ ആക്രമണമുണ്ടായതോടെ യുകെയ്ക്ക് നേരെയുള്ള ഭീകരാക്രമണ ഭീഷണി ശക്തിപ്പെട്ട് വരുന്നുവെന്ന് നിസ്സംശയം തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഈ പ്രശ്നത്തെ അടിയന്തിരമായി നേരിടേണ്ടിയിരിക്കുന്നുവെന്ന് ഇതിലൂടെ നിസ്സംശയം ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഇത്തരം കണ്ടന്റുകള്‍ ഓണ്‍ലൈനിലൂടെ ആക്സസ് ചെയ്യുന്നത് കടുത്ത ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന നിയമം കടുത്ത രീതിയില്‍ നടപ്പിലാക്കണമെന്നാണ് ഈ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. 2015 നവംബറില്‍ 130 പേര്‍ കൊല്ലപ്പെട്ട പാരീസിലെ ആക്രമണത്തിനുശേഷം അയര്‍ലന്‍ഡില്‍ ഇസ്ലാമിക ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന മാഗസീനുകള്‍ക്ക് വലിയ ഉയര്‍ച്ച ഉണ്ടായതായി ഗൂഗിള്‍ ട്രെന്‍ഡില്‍ ഈ മാഗസിനുകള്‍ക്കായുള്ള തിരയലുകള്‍ സംബന്ധിച്ച ഒരു വിശകലനം സൂചിപ്പിക്കുന്നു.

അയര്‍ലന്‍ഡില്‍ ഇസ്ലാമിക് തീവ്രവാദികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ അടുത്തകാലത്ത് വര്‍ധിച്ചതായി ഗാര്‍ഡ കണ്ടെത്തിയിരുന്നു. അയര്‍ലന്റിലെ ചിലര്‍ പോസ്റ്റ് ചെയ്യപ്പെടുന്നതും അല്ലെങ്കില്‍ അംഗങ്ങളായതുമായ ഫേസ്ബുക്ക് തീവ്രവാദി ഗ്രൂപ്പുകള്‍ സജീവമാകുന്നതായും വിദഗ്ധ നിരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ടെററിസം ആക്ട് 2000ത്തിലെ സെക്ഷന്‍ 58 പ്രകാരം തീവ്രവാദിയാകാന്‍ ഒരാളെ പിന്തുണയ്ക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ആക്സസ് ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുന്ന ആശയങ്ങള്‍ സ്വീകരിക്കുന്നതിനെ ഇത് ക്രിമിനല്‍ കുറ്റമാക്കിയിരുന്നില്ല. എന്നാല്‍ പുതിയ നിയമത്തിലൂടെ ഇതും നടപ്പിലാക്കണമെന്നാണ് പോളിസി എക്സേഞ്ച് നിര്‍ദേശിക്കുന്നത്. ഇത് സംബന്ധിച്ച് നടത്തിയ സര്‍വേയില്‍ 2001 പേരെ പോളിസി എക്സേഞ്ച് ഭാഗഭാക്കാക്കിയിരുന്നു. തീവ്രവാദ മെറ്റീരിയല്‍ ഏതെങ്കിലും വിധത്തില്‍ ആക്സസ് ചെയ്യുന്നതിനെ ക്രിമിനലൈസ് ചെയ്യുന്ന പുതിയ നിയമം നടപ്പിലാക്കണമെന്നാണ് ഇവരില്‍ 74 ശതമാനം പേരും ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: