ഡബ്ലിന്‍ : ജീസസ് യൂത്ത് നൈറ്റ് വിജില്‍ ഈ മാസം 22 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്സി പള്ളിയില്‍ നടക്കും. ഫാ. ബോബിറ്റ്, ഫാ. ടോമി, എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന മലയാളം നൈറ്റ് വിജില്‍ വി.കുര്‍ബാന, കുമ്പസാരം, വചന പ്രഘോഷണം, സ്തുതിപ്പുകള്‍, ആരാധന, ഗാനങ്ങള്‍, തുടങ്ങിയവയോട്, കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും, നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.