അവധി ദിനങ്ങള്‍ നിര്‍ത്തി വെച്ച് ജോലിയില്‍ പ്രവേശിക്കുന്ന പൈലറ്റുമാര്‍ക്ക് 12 ,000 യൂറോ ബോണസ് നല്‍കും: റൈന്‍ എയര്‍

ഡബ്ലിന്‍: കൂട്ടത്തോടെ വാര്‍ഷികാവധിയില്‍ പ്രവേശിച്ച റൈന്‍ എയറിന്റെ പൈലറ്റുമാരെ തിരിച്ചു കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് വിമാനക്കമ്പനി. സീനിയര്‍ പൈലറ്റുമാര്‍ക്ക് 12,000 യൂറോയും ജൂനിയര്‍ പൈലറ്റുമാര്‍ക്ക് 6000 യൂറോയും ബോണസ് നല്‍കുമെന്ന് റൈന്‍ എയര്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഒക്ടോബര്‍ വരെ അവധിയിലുള്ള പൈലറ്റുമാര്‍ക്കാണ് ബോണസ് ബാധകമാവുന്നത്.

2018 ഒക്ടോബര്‍ ആവുന്നതോടെ 800 മണിക്കൂറോളം ജോലി ചെയ്യാന്‍ താത്പര്യപ്പെടുകയും ചെയ്യുന്നവര്‍ക്കാണ് ബോണസ് നല്‍കുന്നത്. 2018 നവംബറിന് ശേഷമായിരിക്കും ബോണസ് തുക ഇവര്‍ക്ക് നല്‍കുന്നതെന്നും റൈന്‍ എയര്‍ വ്യക്തമാക്കി. ഇതിനിടെ റൈന്‍ എയര്‍ പൈലറ്റുമാര്‍ കൂട്ടത്തോടെ സമരത്തിന് തയ്യാറെടുക്കുകയാണെന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

6 ആഴ്ചക്കാലത്തേക്ക് വിമാന സര്‍വീസ് റദ്ദാക്കിയത് 4 ലക്ഷം യാത്രക്കാരെയാണ് പ്രതികൂലമായി ബാധിക്കുന്നത്. 6 ആഴ്ചത്തേക്ക് 25 മില്യണ്‍ യൂറോ വരുമാനം ലഭിക്കുമായിരുന്ന റൈന്‍ എയറിന് 5 മില്യണ്‍ യൂറോ ലാഭത്തുകയാണ്. എന്നാല്‍ നഷ്ടപരിഹാര തുകയായി 20 മില്യണ്‍ യൂറോ യാത്രക്കാര്‍ക്ക് റൈന്‍ എയര്‍ നല്‍കേണ്ടി വരും. ദീര്‍ഘകാലത്തേക്കുള്ള റൂട്ട് റദ്ദാക്കലില്‍ റൈന്‍ എയര്‍ അധികൃതര്‍ യാത്രക്കാരോട് ക്ഷമാപണം നടത്തിയിരുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: