ഐറിഷ് നാഷണല്‍ ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്റെ വെബ്സൈറ്റിന് നേരെ സൈബര്‍ ആക്രമണം

ഡബ്ലിന്‍: ഐറിഷ് നാഷണല്‍ ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്റെ (INTO) വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിപ്പ്. അംഗങ്ങളുടെ വ്യക്തി വിവരങ്ങള്‍ അടക്കമുള്ള ഡാറ്റയാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇത് മുപ്പതിനായിരത്തോളം ഉപയോക്താക്കളെ ബാധിച്ചതായി ഐ.എന്‍.ടി.ഒ വ്യക്തമാക്കി. പേര്, ഇമെയില്‍ വിലാസം, സിറ്റി, രാജ്യം, തുടങ്ങിയായ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടത്.

വെബ്സൈറ്റില്‍ ടീച്ചിങ്, ലേര്‍ണിംഗ് കോഴ്സുകള്‍ മറ്റും ചെയ്തു വരുന്ന അദ്ധ്യാപകരെ ഇത് സാരമായി ബാധിച്ചിരിക്കുകയാണ്. റിട്ടയര്‍മെന്റ് പ്ലാനിങ് കോഴ്സുകള്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതുമൂലം തിരിച്ചടിയായിരിക്കുകയാണ്. ഹാക്ക് ചെയ്യപ്പെട്ട വിവരം എല്ലാ അംഗങ്ങളേയും അറിയിച്ചതായി ഐ.എന്‍.ടി.ഒ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ഹാക്കര്‍മാര്‍ക്ക് അംഗങ്ങളുടെ ധനകാര്യ വിവരങ്ങള്‍ ഒന്നും തന്നെ ചോര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ക്രഡിറ്റ്കാര്‍ഡ് വിവരങ്ങളോ പാസ്വേഡ് വിവരങ്ങളോ ചോര്‍ത്തപ്പെട്ടിട്ടില്ലെന്ന് സംഘടന പറയുന്നു. ഇത് ആദ്യമായാണ് ടീച്ചേര്‍സ് യൂണിയന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത്. വെബ്സൈറ്റ് ഹാക്ക് ചെയ്തതിനു പിന്നിലുള്ള ഉദ്ദേശ താല്പര്യങ്ങള്‍ എന്താണെന്ന് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: