ഡബ്ലിന്‍ ലൂക്കനിലെ അഭിരാം അജിത്തിന് ജൂനിയര്‍ സെര്‍ട്ട് പരീക്ഷയില്‍ ഉന്നത വിജയം

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ജൂനിയര്‍ സെര്‍ട്ട് പരീക്ഷയില്‍ പത്തില്‍ ഒന്‍പത് എ ഗ്രേഡും(ഇംഗ്ലീഷ് ഹയര്‍ ഗ്രേഡ് ) ഒരു ബി ഗ്രേഡുമായി അഭിരാം അജിത് ലൂക്കനിലെ താരമായി. ഡബ്ലിനിലെ പ്രമുഖ ആര്‍ട്ടിസ്റ്റും മലയാളം സംഘടനയുടെ മുന്‍ ആര്‍ട്‌സ് സെക്രട്ടറിയും എക്‌സിക്യൂട്ടീവ് മെമ്പറുമായ അജിത്തിന്റെയും സ്റ്റാഫ് നേഴ്‌സ് ആയ ഷീനയുടെയും പുത്രനാണ് അപ്പു എന്ന് വിളിക്കുന്ന അഭിരാം. സഹോദരി അനഘ, ഡിജിറ്റല്‍ മീഡിയ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. പിതാവിന്റെ പാത പിന്തുടരുന്ന അഭിരാം ചിത്രരചനയിലും, കളറിങ്ങിലും ക്വിസ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഫുട്‌ബോളും അഭിരാമിന് ഹരമാണ്. ലൂക്കന്‍ ക്രിസ്ത്യന്‍ ബ്രദര്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അഭിരാം.

 

Share this news

Leave a Reply

%d bloggers like this: