ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പാസഞ്ചര്‍ ചാര്‍ജ്ജ് ഒഴിവാക്കുമെന്ന് മന്ത്രി ഷെയിന്‍ റോസ്

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നതിന് നല്‍കേണ്ട പാസഞ്ചര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കാന്‍ ഗതാഗത മന്ത്രി ഷെയിന്‍ റോസ് ഇടപെടല്‍ ശക്തമാക്കുന്നു. എയര്‍പോര്‍ട്ടിന്റെ വികസന ലക്ഷ്യം കൈവരിക്കാന്‍ പരമാവധി പാസഞ്ചര്‍ ചാര്‍ജ്ജ് ഈടാക്കാനുള്ള അനുമതി പാസ്‌ക്കല്‍ ഡോണോഹി ഗതാഗത മന്ത്രിയായിരുന്ന സമയത്ത് എയര്‍പോര്‍ട്ടിന് അനുമതി നല്‍കിയിരുന്നു. ഇപ്പോഴും അതേ നിരക്കില്‍ തന്നെയാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് പാസഞ്ചര്‍ ചാര്‍ജ്ജ് ഈടാക്കുന്നത്.

വിമാനത്താവളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിനാല്‍ ഈ നിരക്ക് ഒഴിവാക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ഷെയിന്‍ റോസ് അഭിപ്രായപ്പെട്ടു. മന്ത്രിയുടെ അഭിപ്രായത്തില്‍ ഏവിയേഷന്‍ റെഗുലേഷന്‍ കമ്മീഷന്റെ നിലപാട് കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുന്നത്. എയര്‍പോര്‍ട്ട് ഉപഭോക്താക്കള്‍ക്ക് പ്രഥമ പരിഗണ നല്‍കിക്കൊണ്ടുള്ള തീരുമാനത്തിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: