ആഘോഷ തിമിര്‍പ്പോടെ കള്‍ച്ചര്‍ നൈറ്റ് ഇന്ന്

ഡബ്ലിന്‍: വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ അയര്‍ലന്‍ഡ് ഇന്ന് സാംസ്‌കാരിക ആഘോഷങ്ങള്‍ക്ക് വേദിയാകും. ദേശീയ തലത്തില്‍ 1500 വേദികളില്‍ മൂവായിരത്തോളം കലാപരിപാടികളാണ് അരങ്ങേറുന്നത്. വൈവിധ്യമായ പരിപാടികളോടെ നടത്തപ്പെടുന്ന കള്‍ച്ചര്‍ നെറ്റിലേക്ക് അയര്‍ലണ്ടിലുള്ള ഏവരെയും സ്വാഗതം ചെയ്യുന്നതായി പരിപാടിയുടെ കോഡിനേറ്റര്‍ ആമിവാന്‍ വേലിക് പറഞ്ഞു.

ഗാല്‍വേയില്‍ വിവിധ പ്രാദേശിക ഗ്രൂപ്പുകളുടെ സംഗീത വിരുന്നുകളും തദ്ദേശീയ വിദേശീയ മാതൃകയിലുള്ള നൃത്ത പരിപാടികളും ഉണ്ടാവും. റോസ്‌കോമണിലെ വേദിയില്‍ അയര്‍ലണ്ടിലെ തനത് കലാരൂപങ്ങളും സംഗീത പരിപാടികളും ആഘോഷിക്കപ്പെടും. ലോത്ത്, ദ്രോഗിഡ എന്നിവിടങ്ങളില്‍ ഹാസ്യ പരിപാടികളും അരങ്ങുണര്‍ത്തും.

ആളുകള്‍ തിങ്ങിക്കൂടുന്ന ഇത്തരം പരിപാടിയില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തികഞ്ഞ ജാഗ്രത പാലിക്കണം. തൊട്ടടുത്ത രാജ്യമായ ബ്രിട്ടനില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന പരിപാടിയില്‍ ഭീകരാക്രമണം സ്ഥിരമാവുന്ന കാഴ്ച കാണാം. അയര്‍ലണ്ടില്‍ ഇതുവരെ അത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും യൂറോപ്പിലെ ഒരു രാജ്യമെന്ന നിലയില്‍ ഭീഷണി തള്ളിക്കളയാനാവില്ല. പരിപാടിക്കിടെ അസ്വാഭാവികമായ വസ്തുക്കളോ, വ്യക്തികളെയോ ശ്രദ്ധയില്‍പെട്ടാല്‍ ഉത്തരവാദിത്തപ്പെട്ട അധികൃതരെ വിവരമറിയിക്കാന്‍ മറക്കരുത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: