കൗമാരക്കാരായ 6 വിദ്യാര്‍ത്ഥികളെ ലൈംഗീകമായി ഉപയോഗിച്ച അദ്യാപികക്ക് 10 വര്‍ഷത്തെ കഠിന തടവ്

ടെക്സാസ്: അമേരിക്കയിലെ കിഴക്കന്‍ ടെക്സാസില്‍ വിദ്യാര്‍ത്ഥികളെ ലൈംഗീകമായി ഉപയോഗിച്ച അദ്ധ്യാപികയെ 10 വര്‍ഷത്തെ കഠിന തടവിന് വിധിച്ചുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 39 വയസ്സുകാരിയായ നേഴ്‌സറി സ്‌കൂള്‍ അദ്യാപികക്കെതിരെയാണ് കേസ്. കിഴക്കന്‍ ടെക്സാസില്‍ അദ്ധ്യാപികയായ ഇവര്‍ സ്‌നാപ്പ് ചാറ്റിലൂടെ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ഇവരെ വശത്താക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളെ പലതവണ ലൈംഗീകവൃത്തിക്ക് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷാ വിധി. ഏഞ്ചലീനാ കൗണ്ടി ഡിസ്ട്രിക്ട് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിവെയ്ക്കുകയായിരുന്നു. ഹിതര്‍ലി റോബര്‍ട്‌സണ്‍ എന്ന അദ്യാപികര്‍ക്കെതിരെ ആദ്യം പരാതി നല്‍കിയത് ഇവരുടെ ഭര്‍ത്താവ് തന്നെയായിരുന്നു.

റോബര്‍ട്‌സണില്‍ നിന്നും ഭര്‍ത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ പരാതിയിലും വിദ്യാര്‍ത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികളുമായി അവിഹിത ബന്ധം സ്ഥാപിച്ച ഇവരുടെ ടീച്ചിങ് സര്‍ട്ടിഫിക്കറ്റ് കോടതി റദ്ധാക്കി. വിദ്യാഭ്യാസത്തിന്റെ മൂല്യം നഷ്ടപ്പെടുത്തിയ അദ്ധ്യാപികയെ മാതൃകാപരമായ ശിക്ഷയാണ് നല്‍കിയതെന്നും കോടതി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ റോബര്‍ട്‌സണ്‍ സ്വന്തം അപ്പാര്‍ട്‌മെന്റിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡിപ്പിച്ചിരുന്നത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: