വിദ്യാരംഭത്തോടനുബന്ധിച്ചു അയര്‍ലണ്ടില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികളുടെ ചിത്രകലാ പ്രദര്‍ശനം നാളെ ലൂക്കനില്‍

അയര്‍ലണ്ടില്‍ ആദ്യമായി നടത്തപ്പെടുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ ചിത്രകലാ പ്രദര്‍ശനം നാളെ ശനിയാഴ്ച ലുകന്‍ പാല്‍മെര്‍സ്ടൗണിലുള്ള സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ വച്ച് 2 മണിക്ക് ആരംഭിക്കും.കലാ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ ആണ് ഈ വര്ഷം വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തോടനുബന്ധിച്ചു കുട്ടികള്‍ക്കുള്ള ചിത്രകലാ പ്രദര്‍ശനവും ഒരുക്കുന്നത് . കുട്ടികള്‍ അവര്‍ വരച്ച ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു കൊണ്ടുവരണം . പെന്‍സില്‍ ഡ്രോയിങ് , വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിംഗ് തുടങ്ങി ഏതു തരത്തില്‍ പെട്ട ചിത്രങ്ങളുമാവാം . കുട്ടികള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ അവര്‍ വരച്ചു കൊണ്ട് വന്ന ഈ ചിത്രങ്ങള്‍ വില്‍ക്കാനും, കാഴ്ചക്കാര്‍ക്ക് വാങ്ങാനും ഉള്ള സൗകര്യമുണ്ടായിരിക്കും . ചിത്രകലാ പ്രദര്‍ശനത്തിനു ശേഷം കുട്ടികളെ ജൂനിയര്‍ (612 years ) ,സീനിയര്‍ ( 1317 years ) വിഭാഗങ്ങളായി തിരിച്ചു ചിത്രകലാ മത്സരം ഉണ്ടായിരിക്കും . മത്സരത്തില്‍ പങ്കെടുക്കാന്‍ ആവശ്യമുള്ള പെന്‍സില്‍ കുട്ടികള്‍ തന്നെ കൊണ്ടു വരേണ്ടതാണ് . ഇരു വിഭാഗ ങ്ങളിലും വിജയികളാകുന്നവര്‍ക്കു മലയാളം സംഘടനാ നല്‍കുന്ന പ്രത്യക സമ്മാനങ്ങളും കൂടാതെ പങ്കെടുക്കുന്ന എല്ലാവര്ക്കും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.

മത്സരത്തിന് ശേഷം ചിത്രകലയെ കുറിച്ചു ആര്‍ട്ടിസ്‌റ് അജിത് കേശവന്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കും . ചിത്രകലാ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിന് 10 യൂറോ രെജിസ്‌ട്രേഷന്‍ ഫീ ഉണ്ടായിരിക്കും.പരിപാടികള്‍ക്കു ശേഷം എല്ലാ കുട്ടികള്‍ക്കും ഡ്രിങ്ക്‌സും ,സ്‌നാക്‌സും ലഭിക്കുന്നതാണ് .മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളിലെ കലാവാസനയെ പരിപോഷിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഇതൊരു അവസരമായി കാണണം .

തുടര്‍ന്ന് നടക്കുന്ന വിദ്യാരംഭ ചടങ്ങില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ക്ക് സ്ലൈഗോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഡോക്ടര്‍ സുരേഷ് സി പിള്ള അദ്യക്ഷരങ്ങള്‍ പകര്‍ന്നു നല്‍കും . തന്റെ തനതു ശൈലിയില്‍ നമ്മെ ബാധിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെ കുറിച്ച് ആധികാരികമായ എഴുതുന്ന ഡോക്ടര്‍ സുരേഷ് ,ഇതിനകം തന്നെ മലയാളി സമൂഹത്തില്‍ സുപരിചിതനാണ് .’തന്മാത്രം ‘എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവു കൂടിയാണ് അദ്ദേഹം.

ഈ വര്ഷം ജൂനിയര്‍ ,ലീവിങ് സെര്‍ട്ട് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 3 പേര്‍ക്ക് വീതം മലയാളം സംഘടനാ പ്രത്യേകം രൂപകല്‍പന ചെയ്ത മൊമെന്റോ തദവസരത്തില്‍ സമ്മാനിക്കും .ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ഗോള്‍ഡ് കോയിനും സമ്മാനമായി ലഭിക്കും .
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക

അലക്‌സ് ജേക്കബ് 0871237342
പ്രദീപ് ചന്ദ്രന്‍ 0871390007
സെബി സെബാസ്റ്റ്യന്‍ 0872263917
ലോറന്‍സ് കുര്യാക്കോസ് 0862339772

 

Share this news

Leave a Reply

%d bloggers like this: