മെക്‌സിക്കോയില്‍ മത്സ്യ മഴ; ചിത്രങ്ങള്‍ വൈറലാകുന്നു

മെക്‌സിക്കോയിലെ തീരദേശ പട്ടണമായ ടാംപിക്കോയിലാണ് അത്ഭുതകരമായ കാഴ്ച അരങ്ങേറിയത്. ചെറിയ മത്സ്യങ്ങള്‍ ആകാശത്തുനിന്ന് വീഴുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ഏജന്‍സി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇതിന്റെ ചിത്രങ്ങളും ഇവര്‍ നല്‍കിയിട്ടുണ്ട്.

യു.എസ് ലൈബ്രറി ഓഫ് കോണ്‍ഗ്രസിന്റെ പഠനങ്ങള്‍ പ്രകാരം ഇത് പുരാതന കാലം മുതലേ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള ഒരു പ്രതിഭാസമാണ്. കടലില്‍ ചുഴലിക്കാറ്റ് ഉണ്ടാവുമ്പോള്‍ അതിനു പുറം ഭാഗത്ത് വായു മര്‍ദം കൂടുതലും, ഉള്‍ഭാഗത്തുള്ള അതിന്റെ കേന്ത്രത്തില്‍ മര്‍ദക്കുറവും ഉണ്ടാവുന്നു. ഈ ചുഴലിക്കാറ്റ് കടലില്‍ രൂപം കൊള്ളുമ്പോള്‍ ആ ഭാഗത്തുള്ള വെള്ളം ചുഴലി രൂപത്തില്‍ താഴുന്നു. ആ കറക്കത്തില്‍ അവിടെ ഉള്ള വെള്ളവും, വെള്ളത്തിനു കൂടെ ഉള്ള സകലതും മേലോട്ട് ചുഴലിയുടെ കൂടെ പൊങ്ങുന്നു. അത് ആ ചുഴലിക്കാറ്റിനു കൂടെ അങ്ങനെ ഏറെ ദൂരം പോകുന്നു.

എന്നാല്‍ കര എത്തുമ്പോള്‍ അവിടത്തെ താപ വിത്യാസം മൂലം ചുഴലിക്കാറ്റിനു വിതിയാനം സംഭവിക്കുകയും അതിനു കൂടെ ഉള്ള വസ്തുക്കള്‍ താഴേക്കു പതിക്കുകയും ചെയ്യുന്നു. മീന്‍ ഉണ്ടായിരുന്ന ഇടത്താണു ചുഴലിക്കാറ്റ് ഉണ്ടായത് എങ്കില്‍ അത് മീന്‍ മഴ ആയി മറ്റൊരിടത്തു വീഴും.

ഡികെ

 

Share this news

Leave a Reply

%d bloggers like this: