നെറ്റ്ഫ്‌ലിക്‌സ് പ്ലാനുകള്‍ക്ക് ചാര്‍ജ്ജ് വര്‍ധിപ്പിച്ചു

ഡബ്ലിന്‍: ഓണ്‍ലൈന്‍ സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്‌ലിക്‌സ് തങ്ങളുടെ സേവനങ്ങള്‍ക്ക് ഒക്ടോബര്‍ 19 മുതല്‍ ചാര്‍ജ്ജുകള്‍ വര്‍ധിപ്പിക്കുന്നു. ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന പ്ലാനുകള്‍ അനുസരിച്ച് മാസം രണ്ട് യൂറോ വരെ വര്‍ദ്ധനവ് ഉണ്ടാകും. ഒരു വര്‍ഷം 24 യൂറോ അധിക ചാര്‍ജ്ജ് ആയി നല്‍കേണ്ടി വരും.

9.99 യുറോക്ക് 2 ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ എച്ച്.ഡി മികവോടെ ദൃശ്യമികവ് ഒരുക്കിയ നെറ്റ്ഫ്‌ലിക്‌സ് ഇനി മുതല്‍ ഈ സേവനങ്ങള്‍ക്ക് 10.99 യൂറോ ഈടാക്കും. 4 സ്‌ക്രീനുകളില്‍ വീഡിയോ പ്രോഗ്രാം കാണുന്നതിന് മാസം 13.99 വരെ നല്‍കേണ്ടി വരും. ഒരു സ്‌ക്രീനില്‍ ഒരു സമയം പരിപാടികള്‍ കാണാന്‍ മാസം 7.99 എന്ന അടിസ്ഥാന വില നിലനിര്‍ത്തിക്കൊണ്ടാണ് ചാര്‍ജ്ജ് വര്‍ദ്ധനവ്. നെറ്റ്ഫ്‌ലിക്സ്സിന്റെ കുറഞ്ഞ പ്ലാനുകള്‍ ഉപയോഗിച്ച് ഒരു സമയത്ത് ഒരു സ്‌ക്രീന്‍ ഉപയോഗിക്കാന്‍ കഴിയുന്നതുപോലെ കൂടുതല്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതിന് കൂടുതല്‍ വിലയും നല്‍കേണ്ടി വരും.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: