30 വര്‍ഷത്തെ സേവന മേഖലയില്‍ നിന്നും റൈന്‍ എയര്‍ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ രാജിവെച്ചു.

ഡബ്ലിന്‍: റൈന്‍ എയര്‍ എയര്‍ലന്‍സിന്റെ ചീഫ് ഓപ്പറേറ്റര്‍ സ്ഥാനത്ത് നിന്നും മൈക്കിള്‍ ഹിക്കി രാജി വെച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കേണ്ടി വന്ന റൈന്‍ എയര്‍ പ്രതിസന്ധി ഘട്ടം നേരിടുന്നതിനിടയിലാണ് ഹിക്കിയുടെ രാജി. 30 വര്‍ഷം റൈന്‍ എയറിന്റെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയ മൈക്കിള്‍ ഹിക്കി റൈന്‍ എയറിനെ യൂറോപ്പിലെ മുന്‍നിര എയര്‍സര്‍വീസായി മാറ്റുന്നതില്‍ വിജയം കൈവരിച്ചിരുന്നു.

പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ റൈന്‍ എയറിന്റെ വിന്റര്‍ സര്‍വീസ് ഉള്‍പ്പെടെ അടുത്ത മാര്‍ച്ച് വരെയുള്ള നിരവധി സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ പൈലറ്റുമാര്‍ വന്‍ ഡിമാന്റുകളാണ് റൈന്‍ എയറിന് മുന്നില്‍ സമര്‍പ്പിച്ചത്. അവധി സമയങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ബോണസ് നല്‍കാന്‍ റൈന്‍ എയര്‍ തയ്യാറായെങ്കിലും ജീവനക്കാര്‍ വിസമ്മതിക്കുകയായിരുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: