ദില്ലിയിലെ ദീപാവലി ആഘോഷങ്ങളിലെ വെടിക്കെട്ടിന് സുപ്രിം കോടതിയുടെ നിരോധനം

 

ദീപാവലി ആഘോഷങ്ങളില്‍ ദില്ലിയില്‍ വെടിക്കെട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രിം കോടതി പുറപ്പെടുവിച്ചു. നവംബര്‍ ഒന്നു വരെ വെട്ടിക്കോപ്പുകള്‍ വില്‍ക്കുന്നതിനാണ് കോടതി നിരോധനം ഏര്‍പ്പെടുത്തിയത്. തലസ്ഥാന നഗരിയിലാണ് വില്‍പനയ്ക്ക് നിരോധനമുള്ളത്. ആഘോഷത്തിന് വെടിമരുന്നുകള്‍ ഉപയോഗിക്കുന്നത് വലിയ തോതിലുള്ള അന്തരീക്ഷ മലിനീകരമാണ് ദില്ലിയിലും സമീപ പ്രദേശങ്ങളിലും ഉണ്ടാക്കുന്നത്. ഇത് തടയുന്നതിനുവേണ്ടിയാണ് ദീപാവലിയോട് അനുബന്ധിച്ച് ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ദീപാവലിക്കാലത്ത് പടക്കങ്ങള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് ദില്ലിയിലെ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികളാണ് സുപ്രിം കോടതിയെ സമീപിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും പരാതിയില്‍ കക്ഷി ചേര്‍ന്നിരുന്നു. പരാതി പരിഗണിച്ച കോടതി നവംബര്‍ ഒന്നുവരെ വെടിമരുന്നുകളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കുകയായിരുന്നു.

മലിനീകരണത്താല്‍ വലയുന്ന ദില്ലിയില്‍ വെടിമരുന്ന് ഉണ്ടാക്കുന്ന മലിനീകരണം കൂടി താങ്ങാനുള്ള ശേഷി ഇല്ല. അതുകൊണ്ട് കഴിഞ്ഞ വര്‍ഷം തന്നെ സുപ്രിം കോടതി വെടിമരുന്നിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 2016 നവംബറില്‍ ആരംഭിച്ച നിരോധനത്തിന്റെ കാലാവധി 2017 സെപ്തംബര്‍ വരെയാണ് ഉള്ളത്. ഈ കാലാവധിയാണ് ഇപ്പോള്‍ സുപ്രിം കോടതി നവംബര്‍ ഒന്നു വരെയാക്കി ഉയര്‍ത്തിയത്.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: