1000 യൂറോയുടെ ക്യാഷ് പ്രൈസുകള്‍ ;WMC ചലഞ്ചേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റെജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍: ഇതാദ്യമായി 1000ത്തോളം യൂറോയുടെ ക്യാഷ് പ്രൈസുകള്‍ പ്രഖ്യാപിച്ച് , രണ്ടാമത് ഡബ്‌ള്യു.എം.സി ചലഞ്ചേഴ്‌സ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റെജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. കഴിഞ്ഞ വര്‍ഷം 700 ഓളം യൂറോയുടെ ക്യാഷ് പ്രൈസുകളാണ് ചാമ്പ്യന്മാര്‍ക്ക് വിതരണം ചെയ്തത്.

മത്സരങ്ങള്‍ ഒക്ടോബര്‍ 14 , ശനിയാഴ്ച ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററിലാണ് നടക്കുക. ലീഗ് , ലെഷര്‍ വിഭാഗങ്ങളില്‍ ഡബിള്‍!സ്, മിക്‌സഡ് ഡബിള്‍സ് ടീമുകള്‍ക്കാണ് മത്സരിക്കാന്‍ അവസരം. നാല് വിഭാഗങ്ങളിലായി അയര്‍ലണ്ടിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബുകളിലെ നൂറോളം ടീമുകലാണ് ഇത്തവണ വാശിയേറിയ മത്സരങ്ങളില്‍ പങ്കെടുക്കുക. ഡബ്ലിന്‍ ചലഞ്ചേഴ്‌സ് ബാഡ്മിന്റണ്‍ ക്ലബും വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സും ചേര്‍ന്ന് നടത്തുന്ന ഈ മത്സരങ്ങള്‍ കാണാന്‍ അയര്‍ലണ്ടിലെ കായിക പ്രേമികളെയും ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും റെജിസ്‌ട്രേഷനും ബന്ധപെടുക : കിഷോര്‍ ജോര്‍ജ് (0899671675) , സാബു ഏലിയാസ്(0899562000) , സജി ജേക്കബ് ,(0876286281)

 

Share this news

Leave a Reply

%d bloggers like this: