അയര്‍ലണ്ടിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സെമിനാര്‍ ഇന്ന് ഡബ്ലിനില്‍

ഡബ്ലിന്‍: ഇന്ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ ഡബ്ലിന്‍ ആര്‍.ഡി.എസ് ല്‍ നടക്കും. 15 മുതല്‍ 20 വയസ്സ് വരെയുള്ള യുവാക്കള്‍ക്ക് ആണ് പ്രവേശനം. ആയിരത്തിലധികം വിദ്യാര്‍ഥികള്‍ സെമിനാറില്‍ പ്രങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മാനസികരോഗ വിദഗ്ദ്ധര്‍, ആരോഗ്യ വിദഗ്ദ്ധര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. അന്താരാഷ്ട്ര മാനസികാരോഗ്യ ദിനത്തില്‍ പഠനത്തോടൊപ്പം മാനസികാരോഗ്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് വിദഗ്ദ്ധര്‍ ക്ലസ്സുകള്‍ നയിക്കും. വിവിധ വിഷയങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയാണ് ഈ സെമിനാറിന്റെ ലക്ഷ്യം.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: