രോഗികള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍: ശസ്ത്രക്രീയ നടത്തുന്നത് പരിശീലനമില്ലാത്ത ഡോക്ടര്‍മാര്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സര്‍ജിക്കല്‍ ട്രെയിനിങ് പൂര്‍ത്തിയാക്കാത്ത ഡോക്ടര്‍മാര്‍ ശസ്ത്രക്രീയയില്‍ ഏര്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. വേണ്ടത്ര പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത ജൂനിയര്‍ ഡോക്ടര്‍മാര്‍ ലാപ്രോടോമി പോലുള്ള സര്‍ജറി നടത്തുന്നത് അപകടകരമാണ്. ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സല്‍ട്ടന്റ് അസോസിയേഷന്‍ (ഐ.എച്ച്.സി.എ)യുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഗുരുതരമായ ഈ പ്രശ്‌നം ഉന്നയിക്കപ്പെട്ടത്.

ക്രംലിന്‍ ഔര്‍ ലേഡി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ദ്ധ ഡോക്ടര്‍ ഒര്‍ലാ ഫ്രാങ്ക്ളിന്‍ ആണ് ഈ പിഴവ് ചൂണ്ടിക്കാണിച്ചത്. രാജ്യത്തെ ചെറുകിട ആശുപത്രികളില്‍ സേവനം നടത്തുന്ന ഡോക്ടര്‍മാര്‍ പരിചയമില്ല്‌ലാത്ത ഉദര ശസ്ത്രക്രീയ പോലുള്ള ശസ്ത്രക്രീയകളില്‍ വന്‍കിട ആശുപത്രികളില്‍ പങ്കാളികള്‍ ആവുന്നുണ്ട്. ഇത് ആരോഗ്യ നിയമ ലംഘനം കൂടിയാണ്. ശാസ്ത്രക്രീയക്ക് ശേഷം രോഗികള്‍ മരണപ്പെട്ടിരിക്കുന്ന കേസുകളില്‍ ഇത്തരം പരിശീലനമില്ലാത്ത ഡോക്ടര്‍മാരുടെ കൈകള്‍ ഉണ്ടെന്നും ഡോക്ടര്‍ ഓര്‍ലാ ചൂണ്ടിക്കാണിക്കുന്നു.

2015-ല്‍ നടത്തിയ ആരോഗ്യ സര്‍വേ അനുസരിച്ച് ചെറിയ ആശുപത്രികളില്‍ ഉള്ള ജനറല്‍ സര്‍ജന്മാരില്‍ 40 ശതമാനവും ട്രെയിനിങ് പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. കുറഞ്ഞ പരിശീലനം ഉള്ളവര്‍ വന്‍കിട ആശുപത്രികളില്‍ എത്തി സങ്കീര്‍ണമായ ശസ്ത്രക്രീയക്ക് നേതൃത്വം നല്‍കുന്നത് ഗുരുതരമായ ആരോപണമാണ്. ജൂനിയര്‍ ഡോക്ടര്‍മാരുടെ പരിശീലനക്കുറവ് രോഗികളുടെ മരണത്തിലാണ് കലാശിക്കുന്നതെന്ന് അസോസിയേഷനില്‍ അഭിപ്രായം ഉയര്‍ന്നു. ഇത്തരം പ്രവണതകളെ തടയുന്ന നിയമം ശക്തമാക്കുക മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏക പോംവഴി.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: