ദുബായില്‍ വിമാന യാത്രയ്ക്ക് ഇനി സ്മാര്‍ട് ഫോണ്‍ മാത്രം മതി

 

ദുബായ് വിമാനത്താവളത്തിലൂടെ പാസ്പോര്‍ട്ടില്ലാതെ യാത്ര ചെയ്യാന്‍ സഹായിക്കുന്ന സംവിധാനം വരുന്നു. പകരം സ്മാര്‍ട്ഫോണ്‍ വേണമെന്ന് മാത്രം. സ്മാര്‍ട് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന സ്മാര്‍ട് വാലറ്റെന്ന മൊബൈല്‍ ആപ്ളിക്കേഷനാണ് ഇതിന് സഹായിക്കുന്ന പ്രധാന ഘടകം.

യാത്രക്കാരന്റെ പാസ്പോര്‍ട് വിവരങ്ങളും സ്മാര്‍ട് ഗേറ്റ് കാര്‍ഡ് ഡാറ്റയും അടങ്ങുന്നതാണ് ഇ-വാലറ്റ് ആപ്ളിക്കേഷന്‍. സ്മാര്‍ട് ഗേറ്റിലെത്തുമ്പോള്‍ സ്മാര്‍ട് ഫോണിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രം മതി, സ്മാര്‍ട് ഗേറ്റ് തുറക്കും. അതിനുശേഷം വിരലടയാളം സ്‌കാന്‍ ചെയ്യുക. യാത്രാരേഖകളുടെ പരിശോധന അതോടെ അവസാനിക്കും.

ഈ സംവിധാനത്തിലൂടെ യാത്രാരേഖകളുടെ പരിശോധനയ്ക്ക് 15 സെക്കന്‍ഡ് മതിയാവുമെന്ന് താമസ കുടിയേറ്റ വകുപ്പിലെ സ്മാര്‍ട് ആപ്ളിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ക്യാപ്റ്റന്‍ ആമര്‍ റാഷെദ് അല്‍മഹെയ്‌റി പറഞ്ഞു.

നിലവില്‍ ദുബായ് വിമാനത്താവളത്തിലുള്ള ഇ-ഗേറ്റുകള്‍ക്ക് എമിറേറ്റ്സ് ഐഡി കയ്യില്‍ കരുതണം, എന്നാല്‍ അധികം താമസിയാതെ മുഴുവന്‍ ഇ-ഗേറ്റുകളേയും ഒഴിവാക്കി പകരം സ്മാര്‍ട് ഗേറ്റ് സ്ഥാപിക്കുമെന്നും, സ്മാര്‍ട് ഗേറ്റില്‍ സ്മാര്‍ട് ഫോണ്‍ മാത്രം മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ഐ ട്യൂണ്‍സില്‍ നിന്നും ഗൂഗിള്‍ പ്ളേയില്‍ നിന്നും സ്മാര്‍ട് വാലറ്റ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: