തിങ്കളാഴ്ച ഒഫീലിയ അയര്‍ലന്റില്‍ ആഞ്ഞ് വീശും; ശക്തമായ കാറ്റും കനത്ത മഴയും പ്രതീക്ഷിക്കാം

 

ശക്തമായ കാറ്റിലും മഴയിലും വരും ദിവസങ്ങളില്‍ അയര്‍ലന്റിലെ കാലാവസ്ഥ ദുഷ്‌കരമാകുമെന്ന് മെറ്റ് ഐറാന്‍ സൂചന നല്‍കി. ഓഫീലിയ ചുഴലിക്കൊടുങ്കാറ്റ് അയര്‍ലണ്ടിനെ ലക്ഷ്യമാക്കി വരുന്നു. തിങ്കളാഴ്ചയോട് കൂടി ഒഫീലിയ കൊടുങ്കാറ്റിന്റെ ലക്ഷണങ്ങള്‍ ദൃശ്യമാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. തിങ്കളാഴ്ച വരെ മെറ്റ് ഐറാന്‍ യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്.

അയര്‍ലന്റിലാകെ നാശം വിതച്ച് ഒഫിലീയ ചുഴലിക്കാറ്റ് തിങ്കളാഴ്ച്ചയോടെ രാജ്യത്ത് ആഞ്ഞുവീശുമെന്ന് കാലവാസ്ഥാ നീരക്ഷകരുടെ മുന്നറിയിപ്പ്.. ഇപ്പോള്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന് മണിക്കൂറില്‍ 120 കി. മീ വേഗതയാണ് ഉള്ളത്. തിങ്കളാഴ്ച്ചയോടെ രാജ്യത്ത് വീശിയടിക്കുന്ന ചുഴലിക്കാറ്റിനൊപ്പം ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അടുത്ത 48 മണിക്കൂറില്‍ കാറ്റിന്റെ ശക്തി കുറയാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം പറയുന്നു.

ഈ വര്‍ഷം ഇതുവരെ അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് രൂപപ്പെട്ട ശക്തമായ പത്താമത്തെ കൊടുങ്കാറ്റാണ് ഒഫിലിയ. ഒരു രാത്രിക്കൊണ്ട് രൂപപ്പെട്ട ചുഴലിക്കാറ്റ് ഒഫിലിയ ഇപ്പോള്‍ ഐബിരിയ ലക്ഷ്യമാക്കിയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അയര്‍ലന്റില്‍ കാറ്റ് വീശും.

 

എ എം

 

Share this news

Leave a Reply

%d bloggers like this: