ഐറിഷ് ഭവന വിപണിയിലും അന്ധവിശ്വാസം; 13-ാം നമ്പര്‍ വീടുകളെ ഒഴിവാക്കുന്നു

 

ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ അന്ധവിശ്വാസ്സവുമായി കൂട്ടിക്കുഴച്ച് ഭയക്കുന്ന ഒരു നമ്പര്‍ ആണ് 13 ,നൂമെറോളജി പ്രകാരം ഏറ്റവും ശക്തിയേറിയ കാര്‍മിക്ക് നമ്പര്‍ ആണ് ഇത്. എന്നിട്ടും പലരും ഈ നമ്പറിനെ ഭയക്കുന്നു. എന്നാല്‍ ഇപ്പോള്‍ അയര്‍ലന്റിലെ ഭവന വിപണിയിലും പതിമൂന്നാം നമ്പര്‍ വില്ലനാകുന്നതായാണ് റിപ്പോര്‍ട്ട്. പതിമൂന്നാം ഡോര്‍ നമ്പറുകള്‍ ഉള്ള വീടുകള്‍ ശരാശരി ഭവന വിലയേക്കാള്‍ 4335 യൂറോ കുറച്ചാണ് വിറ്റുപോകുന്നത്. പതിമൂന്നാം നമ്പറിന്റെ ഭയക്കാത്തവര്‍ക്ക് വന്‍ ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്.

ശരാശരി ഐറിഷ് ഭവന വിലയേക്കാള്‍ 1.8 ശതമാനം കുറഞ്ഞ വിലയിലാണ് 13 നമ്പര്‍ വീടുകള്‍ വില്‍ക്കുന്നതെന്ന് draft.ie തങ്ങളുടെ പഠനത്തില്‍ വ്യക്തമാക്കുന്നു. 2010 ന് ശേഷം ഇതുവരെ 13-ാം തിയതിയും വെള്ളിയാഴ്ചയും ഒത്തുവന്നിട്ടുള്ളത് പതിമൂന്ന് തവണയാണ്. ഈ ദിവസങ്ങളില്‍ അയര്‍ലണ്ടില്‍ പൊതുവെ വസ്തു ഇടപാടുകള്‍ നടത്താറില്ലെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.

19 ശതമാനം ഉപഭോക്താക്കള്‍ 13-ാം നമ്പര്‍ വീടുകള്‍ വാങ്ങുന്നത് ഒഴിവാക്കിയിട്ടുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. 2006 മുതല്‍ തങ്ങളുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഒരു മില്യണ്‍ വീടുകളെ നിരീക്ഷിച്ചാണ് ഈ കണ്ടെത്തലുകള്‍ നടത്തിയത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: